
നിരവധി യാത്രകൾ ചെയ്തിട്ടുള്ള നടി എസ്തർ അനിൽ, ഡൽഹിയിൽ പോയപ്പോൾ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ഇപ്പോൾ.
ദില്ലിയിൽ ചിലയാളുകൾ തന്റെ മുഖത്ത് നോക്കിയായിരുന്നില്ല, നെഞ്ചിൽ നോക്കിയായിരുന്നു സംസാരിച്ചിരുന്നത് എന്നാണ് എസ്തർ പറയുന്നത്. ഇന്ത്യയിൽ ഒരുവിധം എല്ലായിടത്തും യാത്ര ചെയ്തിട്ടുണ്ട്, പേടിയുണ്ടായിരുന്നത് ദില്ലിയിൽ പോകാനായിരുന്നു.

അവിടെയും ഒരു മാസം ചെലവഴിച്ചു. ഒറ്റയ്ക്ക് പോകണോ എന്ന വീട്ടുകാരും ചോദിച്ചിട്ടുണ്ടായിരുന്നു. അവരാകെ ചോദിച്ചത് ദില്ലിയുടെ കാര്യമായിരുന്നു. എന്നിട്ടും അവിടെ പോയി താമസിച്ചു. തനിക്ക് ഒരുപാട് ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നായി ഡൽഹി മാറി. ഇടയ്ക്ക് ചെറുതായിട്ട് സേഫ് അല്ല എന്ന തോന്നൽ ഉണ്ടായിട്ടുണ്ട്. ഓഖ്‌ല എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ചിലയാളുകൾ കണ്ണിൽ നോക്കിയല്ല, നെഞ്ചിൽ നോക്കിയായിരുന്നു തന്നോട് സംസാരിച്ചിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ അതുമായി പൊരുത്തപ്പെട്ടു. അവർ അങ്ങനെയും താൻ തന്റെ രീതിയുമായി മുന്നോട്ട് പോയി.” ഒരു അഭിമുഖത്തിലായിരുന്നു എസ്തറിന്റെ പ്രതികരണം.
നിലവിൽ മോഹൻലാൽ നായകനാകുന്ന ‘ദൃശ്യം 3’ എന്ന ചിത്രത്തിൽ അഭിനയിച്ചുവരികയാണ്.











