
ബോളിവുഡ് സൂപ്പർസ്റ്റാർ രൺവീർ സിംഗ് നായകനായി, ആദിത്യ ധർ സംവിധാനം ചെയ്ത മാസ് ആക്ഷൻ ത്രില്ലർ ‘ധുരന്ദർ’ ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തിറങ്ങി. ശാശ്വത് സച്ച്ദേവും ചരൺജിത് അഹൂജയും ചേർന്നാണ് സംഗീതം ഒരുക്കിയത്.
ഇത് ഹനുമാൻകൈൻഡിന്റെ ബോളിവുഡിലേക്കുള്ള ആദ്യ പ്രോജക്റ്റും കൂടിയാണ്. ഗാനത്തിന്റെ ലിറിക്കൽ വീഡിയോ സാരേഗാമ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ ലഭ്യമാണ്. അതോടൊപ്പം ഓഡിയോ ട്രാക്ക് എല്ലാ പ്രധാന മ്യൂസിക് പ്ലാറ്റ്ഫോമുകളിലും സ്ട്രീമിംഗിനായി എത്തിയിട്ടുണ്ട്.
ആധുനിക ഹിപ്-ഹോപ്പ്, പഞ്ചാബി സ്റ്റൈൽ, സിനിമാറ്റിക് ഗ്രിറ്റ് എന്നീ ഘടകങ്ങൾ സംയോജിപ്പിച്ചാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, സുധീർ യദുവൻഷി, ശാശ്വത് സച്ച്ദേവ്, മുഹമ്മദ് സാദിഖ്, രഞ്ജിത് കൌർ എന്നിവർ ചേർന്നാണ് ആലാപനം. രചന ഹനുമാൻകൈൻഡ്, ജാസ്മിൻ സാൻഡ്ലാസ്, ബാബു സിംഗ് മാൻ എന്നിവർ ചേർന്നാണ് നിർവഹിച്ചത്.
ജിയോ സ്റ്റുഡിയോസും B62 സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രം 2025 ഡിസംബർ 5-ന് ആഗോള റിലീസിന് എത്തും.











