‘ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആരുടെയും അനുവാദം ചോദിക്കണ്ട’; നവ്യ നായർ

ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ തന്നേക്കുറിച്ച് സ്വയം മനസിലാക്കിയെടുത്ത ഒരു കാര്യത്തെക്കുറിച്ച് മനസ് തുറക്കുകയാണ് നടി നവ്യ നായർ.

“ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യാൻ ആരുടെയും അനുവാദം തേടേണ്ടതില്ല” എന്നാണ് നവ്യ പറയുന്നത്. വർഷങ്ങൾക്ക് മുൻപ് നവ്യ ഒരഭിമുഖത്തിൽ പറഞ്ഞ കാര്യവും ഇപ്പോൾ നവ്യ തിരിച്ചറിഞ്ഞ യാഥാർഥ്യങ്ങളും കൂട്ടിക്കലർത്തിയുള്ള നടിയുടെ വിഡിയോ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്.

വിവാഹശേഷം അഭിനയിക്കണമോ എന്ന കാര്യത്തിൽ പ്രധാന തീരുമാനമെടുക്കേണ്ടത് തന്റെ ഭർത്താവ് ആണെന്നായിരുന്നു വർഷങ്ങൾക്ക് മുൻപുള്ള അഭിമുഖത്തിൽ നവ്യ പറയുന്നത്. ആ വാക്കുകളും അന്ന് ആരാധകർ ഏറ്റെടുത്തു. ഇപ്പോൾ താൻ അന്ന് പറഞ്ഞ കാര്യങ്ങളിൽ കുറച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് നവ്യയിപ്പോൾ. കല്യാണം കഴിക്കുന്ന സമയത്തുള്ള അഭിമുഖങ്ങളിലെല്ലാം ഞാൻ പറഞ്ഞിരുന്നു, അഡ്ജസ്റ്റ്മെന്റല്ല അണ്ടർസ്റ്റാന്റിങ് ആണ് പാട്ണേഴ്സിന്റെ ഇടയിലുണ്ടാകേണ്ടതെന്ന്. ആ പോയ്ന്റ് ഇപ്പോഴും കറക്ട് ആണ്. അത് രണ്ട് പേരും വിചാരിക്കണം. ഒരാൾ മാത്രം അണ്ടർസ്റ്റാന്റിങ് ആയാൽ ആ പ്രോസസ് മുന്നോട്ട് കൊണ്ടുപോകാൻ വളരെ ബുദ്ധിമുട്ടാണ്. നവ്യയുടെ ഈ വാക്കുകൾക്കും നിറഞ്ഞ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

അതേസമയം നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്ത “പാതിരാത്രി” വമ്പൻ വിജയത്തിലേക്ക് കടന്നിരിക്കുകയാണ്. റിലീസ് ചെയ്ത ആദ്യ ദിനം മുതൽ ഗംഭീര പ്രേക്ഷക- നിരൂപക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.