പ്രണവ് മോഹൻലാൽ കിടുക്കി തിമർത്തു;‘ഡീയസ് ഈറെ’യുടെ റിലീസ് ട്രെയ്‌ലർ പുറത്ത്

ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറർ-ത്രില്ലർ ചിത്രങ്ങൾക്ക് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹൻലാൽ ചിത്രമായ‘ഡീയസ് ഈറെ’യുടെ രണ്ടാം ട്രെയിലർ പുറത്തുവന്നു.

ട്രെയിലറിൽ, പ്രണവ് മോഹൻലാലിന്റെ കഥാപാത്രം കടുത്ത മാനസിക സംഘർഷങ്ങൾ നേരിടുന്ന പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന വൈകാരിക വിക്ഷോഭങ്ങൾ കാഴ്ചവെച്ചിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ ട്രെയിലർ വലിയ പ്രതികരണമാണ് നേടിയിരിക്കുന്നത്, ആദ്യ ട്രെയിലർ സൃഷ്ടിച്ച പ്രതീക്ഷകൾ കൂടുതൽ വർദ്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ട്രെയിലർ.

ചിത്രം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ സംയുക്ത നിർമ്മാണത്തിൽ ഒരുക്കപ്പെട്ടതാണ്. ഒക്ടോബർ 31 ന് റിലീസ് ആകുന്ന ചിത്രം, ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും പ്രത്യേക ശ്രദ്ധ നേടി.