
അജിത് വിനായക നിർമ്മിച്ച് വിഷ്ണു അരവിന്ദ് സംവിധാനം ചെയ്യുന്ന മധുവിധു എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പുറത്തിറങ്ങി. നായകനായ ഷറഫുദീന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് പോസ്റ്റർ പുറത്തുവിട്ടത്.
അജിത് വിനായക് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ ബാബുവേട്ടൻ പ്രൊഡക്ഷൻസിന്റെ ശാന്തകുമാർ, മാളവിക കൃഷ്ണദാസ് എന്നിവരാണ്. ഈ വർഷം തന്നെ ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് നിർമ്മാതാക്കളുടെ വിലയിരുത്തൽ.
ബിബിൻ മോഹൻ, ജയ് വിഷ്ണു എന്നിവർ ചേർന്ന് രചിച്ച തിരക്കഥയിലുള്ള ഈ ചിത്രത്തിലൂടെ പ്രശസ്ത നടി ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കർ നായികയായി അരങ്ങേറ്റം കുറിക്കുന്നു.
ജഗദീഷ്, അസീസ് നെടുമങ്ങാട്, സായ്കുമാർ, ശ്രീജയ, അമൽ ജോസ്, സഞ്ജു മധു എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കം നിർവഹിക്കുന്നു. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റ്യൻ, ആർട്ട് ഡയറക്ഷൻ ഔസേപ്പ് ജോൺ, വേഷരചന ദിവ്യ ജോർജ്, മേക്കപ്പ് ജിതേഷ് പൊയ്യ, സംഗീതം ഹിഷാം അബ്ദുൽ വഹാബ് എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.











