മമ്മൂട്ടിക്ക് വേണ്ടി ക്ഷേത്രത്തിൽ ആരാധകന്റെ പൊന്നിൻകുടം വഴിപാട് ; മമ്മൂട്ടിയുടെ മടക്കം ആഘോഷമാക്കി കേരളം

നടൻ മമ്മൂട്ടിക്കുവേണ്ടി രാജരാജേശ്വര ക്ഷേത്രത്തിൽ മമ്മൂട്ടിയുടെ ആയുരാരോഗ്യ സൗഖ്യത്തിനു വേണ്ടി ഒരു വഴിപാട് അതും ഒരു ആരാധകന്റെ പൊന്നിൻകുടം വഴിപാട്.

തിരുവനന്തപുരം സ്വദേശി എ.ജയകുമാറാണ് മമ്മൂട്ടിയുടെ ആയുരാരോഗ്യത്തിനുവേണ്ടി ഉത്രം നക്ഷത്രത്തിൽ പൊന്നിൻകുടം വഴിപാടു നടത്തിയത്. രാജരാജേശ്വര ക്ഷേത്രത്തിലെ പ്രധാന വഴിപാടാണിത്. വഴിപാട് നടത്തിയ ജയകുമാറിന് ക്ഷേത്രം ഭാരവാഹികൾ വൻ വരവേൽപ്പാണ് നടത്തിയത്.

ക്ഷേത്രത്തിലെ ആരാധാനാ മൂര്‍ത്തിയായ രാജരാജേശ്വരന്റെ ഫോട്ടോ നൽകി സ്വീകരിച്ചു. കണ്ണൂർ ജില്ലയിലാണ് രാജരാജേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നെയ്യ് നിറച്ച വെള്ളിക്കുടവും പൊന്നിൻകുടവും സമര്‍പ്പിക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.. കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ ദർശനത്തിന് എത്തിയപ്പോഴും ഈ വഴിപാടു നടത്തിയിരുന്നു.

അതേസമയം എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേരളത്തിലേക്ക് ഇന്ന് തിരിച്ചെത്തി . ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം എത്തിയ അദ്ദേഹത്തെ ആരവം മുഴക്കിയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആരാധകര്‍ വരവേറ്റത്. മന്ത്രി പി രാജീവും അന്‍വര്‍ സാദത്ത് എംഎല്‍എയും മമ്മൂട്ടിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

കഴിഞ്ഞ മാർച്ചിലാണ്‌ ആരോഗ്യ കാരണങ്ങളാല്‍ അദ്ദേഹം ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോയത് . പൂര്‍ണ്ണ ആരോഗ്യത്തിലേക്ക് തിരിച്ചെത്തിയതിന് ശേഷം തന്‍റെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമായ പാട്രിയറ്റിന്‍റെ ചിത്രീകരണത്തിരക്കിലായിരുന്നു മമ്മൂട്ടി.കൂടാതെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അതിദാരിദ്ര്യ മുക്ത കേരളം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന പരിപാടിയില്‍ മമ്മൂട്ടിക്ക് ക്ഷണനം ഉണ്ട് . കേരളപ്പിറവി ദിനത്തില്‍ നടക്കുന്ന പരിപാടിയില്‍ മോഹന്‍ലാലും കമല്‍ ഹാസനും മമ്മൂട്ടിയുമാണ് പ്രധാന അതിഥികൾ.