
വനിതാ ഏകദിന ക്രിക്കറ്റില്‍ കന്നിക്കിരീടം സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് ചലച്ചിത്ര താരങ്ങളടക്കം നിരവധി പ്രമുഖർ .
വനിതാ ലോകകപ്പ് കിരീട നേട്ടത്തോടെ ഇന്ത്യ ചരിത്രമെഴുതിയപ്പോള്‍ അഭിമാനത്തോടെ പ്രതികരിച്ച് വിരാട് കോഹ്ലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും. വനിതാ ഏകദിന ലോകകപ്പ് ട്രോഫി നേടുന്ന ചരിത്രത്തിലെ നാലാമത്തെ ടീമാണ് ഇന്ത്യ. നവി മുംബൈയില്‍ ഞായറാഴ്ച നടന്ന ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ജേതാക്കളായത്.
കൂടാതെ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടെയുള്ളവരും ബോളിവുഡ് താരങ്ങളും ടീമിനെ അഭിനന്ദിച്ചു. ‘നീലവര്‍ണ്ണത്തില്‍ ചരിത്രം രചിക്കപ്പെട്ടു. ദൃഢനിശ്ചയവും ഒത്തൊരുമയും കൊണ്ട് എന്തെല്ലാം നേടാനാകുമെന്ന് ഇന്ത്യന്‍ വനിതാ ടീം ലോകത്തിനു കാണിച്ചു കൊടുത്തു. നിങ്ങള്‍ കോടിക്കണക്കിനുപേര്‍ക്ക് പ്രചോദനവും രാജ്യത്തിനാകെ അഭിമാനവുമാണ്’, മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
‘അതുല്യരായ ഇന്ത്യന്‍ വനിതാ ടീമിന് അഭിനന്ദനങ്ങള്‍. നിങ്ങള്‍ ചരിത്രം കുറിച്ചു. രാജ്യത്തെ മുഴുവന്‍ അഭിമാനത്താല്‍ നിറച്ചു. ഇത് ജയത്തിനുമപ്പുറം ആത്മവീര്യത്തിന്റേയും അതിജീവനത്തിന്റേയും വിശ്വാസത്തിന്റേയും കയാണ്. ചാമ്പ്യന്മാരേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു’… എന്ന് മമ്മൂട്ടി കുറിച്ചു.

1983ല്‍ കപില്‍ദേവിന്റെ നേതൃത്വത്തില്‍ ഇന്ത്യ നേടിയ ആദ്യ ലോകകപ്പ് വിജയത്തെ പ്രതിധ്വനിപ്പിക്കുന്നതാണ് വനിതകളുടെ ചരിത്രനേട്ടമെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതികരിച്ചു.
‘പെണ്‍കുട്ടികള്‍ ചരിത്രം സൃഷ്ടിച്ചു, ഇത്രയും വര്‍ഷത്തെ കഠിനാധ്വാനത്തിലൂടെ ഈ നേട്ടം കൈവരിക്കുമ്പോള്‍ ഒരു ഇന്ത്യക്കാരന്‍ എന്ന നിലയില്‍ എനിക്ക് അഭിമാനിക്കാതിരിക്കാനാവില്ല. ഹര്‍മനും മുഴുവന്‍ താരങ്ങള്‍ക്കും ടീം മാനേജ്മെന്റിനും അഭിനന്ദനങ്ങള്‍. ഇന്ത്യ നന്നായി ചെയ്തു. ഈ നിമിഷം പൂര്‍ണമായി ആസ്വദിക്കൂ. ഇത് നമ്മുടെ രാജ്യത്ത് കായികരംഗത്തേക്ക് കടക്കാന്‍ പെണ്‍കുട്ടികളുടെ തലമുറകളെ പ്രചോദിപ്പിക്കും. ജയ് ഹിന്ദ്”- കോഹ്‌ലി എഴുതി.
ഒപ്പം തന്നെ ബോളിവുഡ് താരങ്ങളായ വിക്കി കൗശല്‍, അനുഷ്‌ക ശര്‍മ, പ്രിയങ്കാ ചോപ്ര, കരീനാ കപൂര്‍, ശ്രദ്ധ കപൂര്‍ എന്നിവരും വിജയം ആഘോഷിച്ചു.’1983-നെക്കുറിച്ച് മാതാപിതാക്കള്‍ പറഞ്ഞുള്ള അറിവ് മാത്രമാണുണ്ടായിരുന്നത്. അത്തരമൊരു നിമിഷം ഞങ്ങള്‍ക്ക് തന്നതിന് നന്ദി. ഇത് തലമുറകള്‍ക്കുള്ളതാണ് എന്ന് ശ്രദ്ധ കപൂറും കുറിച്ചു.
ഷഫാലി വര്‍മയുടെയും ( Shafali Verma ) ദീപ്തി ശര്‍മയുടെയും (Deepti Sharma) ഓള്‍റൗണ്ട് മികവിന്റെ കരുത്തിലാണ് ഇന്ത്യന്‍ വിജയം. ഈ വിജയത്തോടെ, ലോകകപ്പ് നേടുന്ന ചരിത്രത്തിലെ നാലാമത്തെ ടീമായി ഇന്ത്യ മാറി. ഓസ്ട്രേലിയ (7), ഇംഗ്ലണ്ട് (4), ന്യൂസിലന്‍ഡ് (1) എന്നിവരാണ് മുന്‍ ചാമ്പ്യന്‍മാര്‍.











