
ബ്ലോക്ക്ബസ്റ്റർ ചിത്രം ‘മഞ്ഞുമ്മൽ ബോയ്സി’ന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബാലൻ’. മാത്രമല്ല ‘ആവേശം’, ‘പൈങ്കിളി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. സുഷിൻ ശ്യാം ആണ് സംഗീതമൊരുക്കുന്നത്.
ചിത്രത്തിന്റെ ഷൂട്ടിങ്ങ് മംഗളുരുവിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ജാൻ എ മൻ, മഞ്ഞുമ്മൽ ബോയ്സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ചിദംബരവും രോമാഞ്ചം, ആവേശം തുടങ്ങീ ചിത്രങ്ങൾക്ക് ശേഷം ജിതു മാധവനും ഒന്നിക്കുമ്പോൾ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്.
കെ വി എൻ പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്ത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത് അജയൻ ചാലിശ്ശേരിയാണ്.
പൂർണ്ണമായും പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാണ് ചിത്രമൊരുക്കുന്നത് പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ് കാമിയോ വേഷത്തിലെത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങളും ചില എക്‌സ് അകൗണ്ടിൽ പ്രചരിക്കുന്നുണ്ട്.











