
ആദ്യ ഹൃസ്വ ചിത്രവുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടി കമ്പനി .സംവിധായകൻ രഞ്ജിത് ആണ് ഈ ചിത്രം ഡയറക്റ്റ് ചെയ്യുന്നത് . “ആരോ” എന്ന് പേരിട്ടിരിക്കുന്ന ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്യുന്നത്.
ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായാണ് ഒരു ഹൃസ്വ ചിത്രം അവതരിപ്പിക്കാൻ പോകുന്നത് .സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിക്കുന്നത്.
ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും. ഇന്നലെ കൊച്ചിയിൽ നടന്ന പ്രിവ്യൂ സ്‌ക്രീനിങ്ങിൽ മികച്ച പ്രതികരണങ്ങൾ ആണ് ചിത്രത്തിന് ലഭിച്ചത്.വി. ആർ. സുധീഷ് ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കുന്നത് ബിജിപാലാണ് .











