‘ഞാൻ എന്നെത്തന്നെ വിളിക്കുന്നത് റെട്രോ സ്റ്റാര്‍ എന്നാണ്’; ദുൽഖർ സൽമാൻ

താന്‍ സ്വയം വിളിക്കുന്നത് റെട്രോ സ്റ്റാര്‍ എന്നാണെന്ന് ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു. നവംബർ 14ന് റിലീസാകുന്ന ചിത്രം ‘കാന്ത’യുടെ കൊച്ചിയിലെ പ്രൊമോഷന്‍ പരിപാടിയിലായിരുന്നു ദുല്‍ഖര്‍ രസകരമായ സംഭവം വെളിപ്പെടുത്തിയത്.

‘കാന്ത’ തന്നിലേക്ക് എത്തിയതെങ്ങനെയെന്ന് പറയുകയായിരുന്നു ദുല്‍ഖര്‍. പണ്ട് ഒരാള് പറഞ്ഞതുപോലെ, നിങ്ങള്‍ ടിക്കറ്റെടുത്ത് നോക്ക്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടും’, എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് ദുല്‍ഖര്‍ ആധകരോട് അഭ്യര്‍ഥിച്ചത്.

തുടര്‍ന്ന് അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് ദുല്‍ഖര്‍ സ്വയം റെട്രോ സ്റ്റാര്‍ എന്ന് വിളിക്കുന്നുവെന്ന് പറഞ്ഞത്. ‘താന്‍ സ്വയം തന്നെ വിളിക്കുന്നതാണ് റെട്രോ സ്റ്റാര്‍ എന്ന്. മഹാനടി കഴിഞ്ഞ് ഏതാണ്ട് ഒരുവര്‍ഷം കഴിഞ്ഞപ്പോഴാണ് ‘കാന്ത’ വരുന്നത്. ഇതിന്റെ കഥയെല്ലാം പറഞ്ഞിട്ടുള്ള ഒരു സംഭവം തനിക്ക് റാണ അയച്ചുതന്നു. ഇത് മഹാനടി പോലെയുണ്ട്, തന്നെക്കൊണ്ട് വയ്യ താനില്ലെന്ന് പറഞ്ഞു. എല്ലാരും തന്നെ പീരീഡ് റെട്രോ സ്റ്റാര്‍ ആക്കും താന്‍ നോ എന്ന് പറഞ്ഞു. പക്ഷേ, കേട്ടുനോക്ക് എന്ന് റാണ പറഞ്ഞു’. അങ്ങനെയാണ് ‘കാന്ത’യിലേക്ക് എത്തിയതെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.