
മലയാള സിനിമയുടെ പ്രിയതാരമായ ആസിഫ് അലി വീണ്ടും വ്യത്യസ്ത വേഷത്തിലെത്തുന്നു. ‘ഇതിഹാസ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ അനീഷ് ലീ അശോക് ഒരുക്കുന്ന പുതിയ ഫാന്റസി ചിത്രം കാകുൽസ്ഥ പാർട്ട് 1 (Kakulstha Part 1) എന്നതാണ് താരത്തിന്റെ അടുത്ത പ്രോജക്റ്റ്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയതോടെ ആരാധകർ ആവേശത്തിലാണ്.പോസ്റ്ററിൽ ഒരാൾ ഒരു ഫാന്റസി വേൾഡിൽ നിൽക്കുന്നതായി കാണാം .“Fantasy… but make it real!” എന്ന ടാഗ്ലൈനോടുകൂടിയ പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായി.ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ആയതിനു പിന്നാലെ ആസിഫ് അലി പ്രതികരിച്ചതിങ്ങനെയാണ് “എന്റെ കരിയറിലെ ഏറ്റവും വലുതായ പരീക്ഷണമാണ് ഇത്. മലയാള സിനിമയിൽ ഫാന്റസി വിഭാഗം ഇപ്പോഴും പരിമിതമാണ്. അതിനൊരു പുതിയ വഴി തുറക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.”ചിത്രം മൾട്ടി-പാർട്ട് സീരീസായി ഒരുക്കാൻ പദ്ധതിയുണ്ട്. ‘പാർട്ട് 1’ അതിന്റെ തുടക്കം മാത്രമാണെന്ന് ടീം വ്യക്തമാക്കി.അസിഫ് അലിയുടെ പുതിയ അവതാരത്തെക്കുറിച്ചുള്ള പോസ്റ്ററിന് പിന്നിൽ നിരവധി പോസിറ്റീവ് കമന്റുകളാണ് സോഷ്യൽ മീഡിയയിലാകെ കാണുന്നത്. “Mollywood’s first big fantasy universe is coming!” എന്ന ഹാഷ്ടാഗ് ട്രെൻഡിംഗിലുമാണ്.











