പ്രിയങ്ക ചോപ്രയുടെ SSMB29 പോസ്റ്റർ ലോകമെമ്പാടും ട്രെൻഡിങ്.

ഇന്ത്യന്‍ സിനിമയിലെ പ്രമുഖ സംവിധായകന്‍ S. S.രാജമൗലിയുടെ വന്‍ പ്രോജക്ടായ SSMB29 (വവര്‍ക്കിങ് ടൈറ്റില്‍) എന്ന ചിത്രത്തില്‍ മഹേഷ് ബാബുവും  പ്രിയങ്ക ചോപ്രയും ഒന്നിക്കുകയാണ് . ചിത്രത്തില്‍ പ്രിയങ്ക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ “ഫസ്റ്റ്-ലുക്ക്” പോസ്റ്റർ  ഔദ്യോഗികമായി റിലീസ് ചെയ്തു.പ്രിയങ്കയുടെ കഥാപാത്രം മന്ദാകിനി എന്നാണ് ചിത്രത്തില്‍ അറിയപ്പെടുന്നത്. പോസ്റ്ററിൽ മഞ്ഞ സാരി ഉടുത്തു ഗൺ എടുത്ത് പോസ് ചെയ്യുന്ന ചിത്രം ഇപ്പോൾ ശ്രദ്ധ നേടുകയാണ് .സംവിധായകൻ രാജാമൗലി പോസ്റ്റർ പങ്കുവെച്ച് പറഞ്ഞു:”The woman who redefined indian cinema on the global stage .welcome back ,desi girl!can’t wait for the world to witness your myriad shades of mandakini”.SSMB29” എന്ന വർക്കിങ് ടൈറ്റിലിൽ ചിത്രത്തിന്റെ പ്രീ–പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാകുകയാണ്. ബാഹുബലി, RRR തുടങ്ങിയ ഗ്ലോബൽ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം രാജാമൗലി  ഒരുക്കുന്ന ഈ സിനിമ ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ അഡ്വഞ്ചർ എന്റർടെയിൻമെന്റായിരിക്കും എന്ന് റിപ്പോർട്ടുകൾ പറയുന്നു.ചിത്രത്തിന്റെ കഥ ആഫ്രിക്കൻ വനപ്രദേശങ്ങളെ ആധാരമാക്കിയാണ്. മഹേഷ് ബാബു അവതരിപ്പിക്കുന്നത് ധൈര്യശാലിയായ ഒരു എക്‌സ്‌പ്ലോററുടെ വേഷമാണ് — ഈ കഥാപാത്രത്തിന് ലോർഡ് ഹനുമാന്റെ ധാർമിക,ശക്തമായ ഗുണങ്ങൾ  ഉൾക്കൊള്ളുന്ന തരത്തിലുള്ള രൂപകല്പനയാണെന്നാണ് അറിയാൻ സാധിച്ചത് . പ്രിയങ്ക ചോപ്ര അവതരിപ്പിക്കുന്നത് കഥയിലെ ശാസ്ത്രജ്ഞയായ കഥാപാത്രമായിരിക്കും,  മഹേഷ് ബാബുവിന്റെ  യാത്രയിൽ പ്രധാന പങ്കുവഹിക്കുന്ന കഥാപാത്രമായിരിക്കും പ്രിയങ്കയുടേത് .നവംബർ 15-ന് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ചിത്രത്തിന്റെ ലോഞ്ച് ഇവന്റ് നടക്കും. ‘ഗ്ലോബ് ട്രോട്ടർ’ ഇവന്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ചടങ്ങ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ടീസർ ലോഞ്ചായിരിക്കും എന്നാണ് റിപ്പോർട്ട്.0,000-ത്തിലധികം ആളുകൾ ഈ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. 130 അടി x 100 അടി വലിപ്പമുള്ള ഒരു ഭീമാകാരമായ സ്ക്രീനിലാണ് ടീസർ പ്രദർശിപ്പിക്കുക .ഈ ഇവന്റ് നവംബർ 15 ശനിയാഴ്ച വൈകുന്നേരം 7 മണിക്ക് ജിയോഹോട്ട്സ്റ്റാറിൽ തത്സമയം സംപ്രേക്ഷണം ചെയ്യും.ശ്രുതി ഹാസനും റാപ്പർ ഡിവൈനും ലൈവായി പെർഫോം ചെയ്യും.ലൈവ് പെർഫോമൻസുകളും, റെക്കോർഡ് ഭേദിക്കുന്ന വിഷ്വലുകളും,  ടീസറിൻ്റെ ഗ്ലോബൽ ലോഞ്ചും  ഉൾപ്പെടെ, ഈ ഇവന്റ് ഒരു വൻ ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് അണിയറപ്രവർത്തകർ.