മകന്‍റെ സ്വപ്നം സഫലമായി.വാപ്പച്ചിക്കൊപ്പം അഭിനയിക്കാനൊരുങ്ങി ദുൽഖർ .

മലയാള സിനിമാലോകം കാത്തിരുന്ന വാർത്തയുമായി ദുൽഖർ സൽമാൻ  മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം ആദ്യമായി ആദ്യമായി സ്‌ക്രീൻ പങ്കിടുന്നതിന്റെ സന്തോഷം ആണ് താരം ഇപ്പോൾ പങ്കുവച്ചിരിക്കുന്നത് .ദുൽഖർ തന്റെ പുതിയ ചിത്രം ലോക: ചാപ്റ്റർ വൺ ചന്ദ്ര എന്ന സൂപ്പർഹീറോ ബ്രാൻഡുമായി, മമ്മൂട്ടിയോടൊത്തുള്ള ആദ്യ ചിത്രത്തിന്റെ അപ്ഡേറ്റ് ആണ് പുറത്തു വിട്ടിരിക്കുന്നത് .ലോകയുടെ ബജറ്റ് ഞങ്ങൾ ആദ്യം പ്ലാൻ ചെയ്തതിന്റെ ഇരട്ടിയായി ഉയർന്നുപോയി. ബജറ്റിനെക്കുറിച്ച് കേട്ടപ്പോൾ കേട്ടപ്പോൾ വാപ്പ അൽപ്പം ആശങ്കയിലായി.‘ലോക’യുടെ ഭാവി ഭാഗങ്ങളിൽ വാപ്പ തീർച്ചയായും ഉണ്ടാകും. വാപ്പയ്ക്കൊപ്പം ഞാൻ ചെയ്യുന്ന ആദ്യത്തെ സിനിമയായിരിക്കും ‘ലോക’.
ഇത് തനിക്ക് 14 വർഷത്തെ കഠിനാധ്വാനത്തിന് ശേഷം ലഭിച്ച സുവർണാവസരമാണെന്നും ദുൽഖർ വ്യക്തമാക്കി. താൻ ആവശ്യപ്പെട്ടതുകൊണ്ട് മാത്രം അദ്ദേഹം ഇതിന് സമ്മതിക്കില്ലായിരുന്നുവെന്നും, ആദ്യം സ്വയം കഴിവ് കഴിവ് തെളിയിക്കേണ്ടതുണ്ടായിരുന്നുവെന്നും ദുൽഖർ പറഞ്ഞു.’ലോക’യുടെ അടുത്ത ഭാഗങ്ങളിൽ ‘മൂത്തോൻ’ എന്ന കഥാപാത്രമായാകും മമ്മൂട്ടി എത്തുകയെന്ന് അണിയറപ്രവർത്തകർ സൂചന നൽകിയിരുന്നു. ഡൊമിനിക്ക് അരുൺ സംവിധാനം ചെയ്ത ‘ലോക: ചാപ്റ്റർ വൺ’ ഇൻഡസ്ട്രി ഹിറ്റായി മാറിയിരുന്നു.ഈ ചിത്രത്തിൽ ദുൽഖർ സൽമാൻ അതിഥി വേഷത്തിൽ എത്തിയിരുന്നു.