
നടി ദുർഗ്ഗ കൃഷ്ണ തൻ്റെ കുഞ്ഞിൻ്റെ ജനനശേഷമുള്ള ഹൃദയസ്പർശിയായ നിമിഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് ആരാധകരുടെ ശ്രദ്ധ നേടുന്നു. നവംബർ 4-നാണ് ദുർഗ്ഗയ്ക്ക് പെൺകുഞ്ഞ് പിറന്നത്.
കുഞ്ഞിനോട് ആദ്യമായി സംസാരിക്കുന്ന വൈകാരിക വിഡിയോ ആണ് താരം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്. “നമ്മൾ അവസാനം കണ്ടുമുട്ടി. നിനക്ക് ഭക്ഷണം നൽകിയിരുന്ന ആ വ്യക്തി ഞാനാണ്. ഇനി ഞാൻ നിനക്ക് പാൽ തരാം. ഞാൻ തന്നെയാണ് നിന്റെ അമ്മ (I am the mummy),” എന്ന് വാത്സല്യത്തോടെ കുഞ്ഞിനോട് സംസാരിക്കുന്നത് വിഡിയോയിൽ കേൾക്കാം.
“കാത്തിരുന്ന കണ്മണി” എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച വിഡിയോയിൽ, നവജാതശിശുവിൻ്റെ വരവും ഭർത്താവ് അർജുൻ്റെ പിറന്നാളും കുടുംബാംഗങ്ങൾ ഒരുമിച്ച് കേക്ക് മുറിച്ച് ആഘോഷിക്കുന്ന ദൃശ്യങ്ങളുമുണ്ട്. നിർമ്മാതാവും ബിസിനസ്സുകാരനുമായ അർജുൻ കൃഷ്ണയുമായി 2021 ഏപ്രിലിലാണ് ദുർഗ്ഗയുടെ വിവാഹം കഴിഞ്ഞത്. കഴിഞ്ഞ ജൂണിലാണ് താൻ അമ്മയാകാൻ ഒരുങ്ങുന്ന സന്തോഷവാർത്ത നടി ആരാധകരുമായി പങ്കുവെച്ചത്. കുഞ്ഞിനെ കളിപ്പിക്കുന്ന കുടുംബാംഗങ്ങളെയും വിഡിയോയിൽ കാണാം.











