
ദുല്ഖർ സൽമാൻ നായകൻ ആയെത്തിയ കാന്ത തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. താൻ നേടിയ വിജയങ്ങൾക്കിടയിലും തൻ്റെ അഭിനയശേഷിയെ സംശയിക്കുന്ന പ്രേക്ഷകരുണ്ടെന്ന് ദുൽഖർ വെളിപ്പെടുത്തുന്നു.
വിമർശന കമന്റുകൾ ശ്രദ്ധിക്കാറുണ്ട്. ഇത്തരം പ്രതികരണങ്ങൾ വായിക്കുമ്പോളുണ്ടാകുന്ന ഭയം തന്നെയാണ് കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാന്തയിൽ തൻ്റെ കഥാപാത്രത്തിൻ്റെ പേര് ‘നടിപ്പ് ചക്രവർത്തി’ എന്നാണ്. ഒരു വലിയ നടനാണെന്ന് സ്വയം വിശ്വസിക്കുന്നില്ല. തനിക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പറയുന്ന ഒരു വിഭാഗം പ്രേക്ഷകർ ഇപ്പോഴുമുണ്ട്. ചിലപ്പോൾ ആ കമൻ്റുകൾ വായിക്കുകയും, അത്ര പോരേ എന്ന് സ്വയം ചോദിച്ചു തുടങ്ങുകയും ചെയ്യും.
ആ ഭയം എപ്പോഴും ഉള്ളിലുണ്ടെന്നും ദുൽഖർ പറയുന്നു. ‘നടിപ്പ് ചക്രവർത്തി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി.കെ. മഹാദേവൻ എന്ന നടൻ ആയാണ് ദുൽഖർ സൽമാൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. 1950 കാലഘട്ടത്തിലെ മദ്രാസിന്റെ പശ്ചാത്തലത്തിലാണ് “കാന്ത” കഥ പറയുന്നത്. സമുദ്രക്കനി, ഭാഗ്യശ്രീ ബോർസെ, റാണ ദഗ്ഗുബട്ടി, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.











