‘ബ്രെസ്റ്റ് വലുപ്പം കൂട്ടി; വേദനയെടുത്ത് പുളഞ്ഞപ്പോൾ എല്ലാം എടുത്ത് കളഞ്ഞ്, ഷെർലിൻ ചോപ്ര

ബ്രെസ്റ്റ് ഇംപ്ലാന്റുകൾ നീക്കം ചെയ്ത് നടിയും മോഡലുമായ ഷെർലിൻ ചോപ്ര. ഒരു വീഡിയോയിലൂടെയാണ് ഷെർലിൻ ഇക്കാര്യമറിയിച്ചത്. സോഷ്യൽ മീഡിയയുടെ സമ്മർദം മൂലം ശരീരത്തിൽ മാറ്റങ്ങൾ വരുത്തരുതെന്ന് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിനെ ഓർമിപ്പിക്കുകയും ചെയ്തു നടി.

‘നെഞ്ചിൽനിന്ന് ആ വലിയ ഭാരം എടുത്തുമാറ്റി. ഇപ്പോൾ ഒരു പൂമ്പാറ്റയെ പോലെ ഭാരക്കുറവ് തോന്നുന്നു’, എന്നാണ് ഷെർലിൻ ശസ്ത്രക്രിയയ്ക്കുശേഷം പറഞ്ഞത്. നിങ്ങൾ എന്ത് ചെയ്യുമ്പോഴും അതിന്റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചും വ്യക്തമായി അറിയുക. നിങ്ങളുടെ കുടുംബവുമായും മെഡിക്കൽ വിദഗ്ധരുമായും ആഴത്തിൽ സംസാരിക്കുക. തീരുമാനമെടുക്കാൻ തിരക്കുകൂട്ടരുതെന്നും ഷെർലിൻ പറയുന്നു.

825 ഗ്രാം വീതം ഭാരമുള്ള ഇംപ്ലാന്റുകളാണ് ശസ്ത്രക്രിയയിലൂടെ എടുത്തുമാറ്റിയത്. സിലിക്കോൺ ഇംപ്ലാന്റുകൾ തനിക്ക് നിരന്തരമായ അസ്വസ്ഥതയും വിട്ടുമാറാത്ത വേദനയും ഉണ്ടാക്കിയതായും അവർ വെളിപ്പെടുത്തി. ഇത്തരം ഇംപ്ലാന്റുകൾ നെഞ്ചിലെ പേശികളിലും നട്ടെല്ലിലും അധികഭാരം ചെലുത്തുമെന്നും ഇത് വിട്ടുമാറാത്ത വേദനയ്ക്കും അസ്വസ്ഥതയ്ക്കും കാരണമാകുമെന്നും ഡോക്ടർമാർ പറഞ്ഞതായും ഷെർലിൻ വെളിപ്പെടുത്തി.

 

View this post on Instagram

 

A post shared by Sherlyn Chopra (@_sherlynchopra_)