ജനപ്രീതിയില്‍ ഒന്നാമത് സാമന്ത ; ഏറ്റവും പിന്നിൽ തമന്ന ഭാട്ടിയ

ഇന്ത്യയില്‍ ജനപ്രീതിയില്‍‌ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക ഓർമാക്സ് മീഡിയ പുറത്തുവിട്ടു. 2 ബോളിവുഡ് താരങ്ങള്‍ക്ക് മാത്രമേ ഒക്ടോബര്‍ മാസത്തെ നായികമാരുടെ പട്ടികയിലും ഇടംനേടാനായുള്ളൂ. ഒന്നാമത് തെന്നിന്ത്യൻ താരം സാമന്ത തന്നെയാണ് എന്നതാണ് പുതിയ പട്ടികയുടെയും പ്രത്യേകത. രണ്ടാമതായി ആലിയ ഭട്ട് തുടരുന്നു.

മൂന്നാം സ്ഥാനത്തും പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് തെന്നിന്ത്യൻ താരമായ കാജല്‍ അഗര്‍വാളാണ്. നാലാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ്. അഞ്ചാമത് തമിഴ് താരം തൃഷയാണ്. ആറാം സ്ഥാനത്ത് ബോളിവുഡിലെ മുൻനിര താരം ദീപിക പദുക്കോണാണ്. ഏഴാം സ്ഥാനത്ത് മലയാളികളുടെയും പ്രിയ താരമായ സായ് പല്ലവിയാണ്. എട്ടാമത് മലയാളി നടിയായ നയൻതാരയാണ്. ഒമ്പതാം സ്ഥാനത്ത് പുത്തൻ സെൻസേഷൻ താരമായ ശ്രീലീലയാണ്. പത്താമത് തമിഴകത്തിന്റെ തമന്ന ഭാട്ടിയയാണ്.

സമീപകാലത്തായി തെന്നിന്ത്യൻ താരങ്ങള്‍ക്ക് രാജ്യമൊട്ടാകെ ജനപ്രീതിയില്‍ മുന്നില്‍ നില്‍ക്കാൻ സാധിക്കുന്നു. കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കാനും തെന്നിന്ത്യൻ താരങ്ങള്‍ക്കാകുന്നു എന്നത് അവരുടെ റീച്ച് വര്‍ദ്ധിപ്പിക്കുന്നു.