വിജയ് ചിത്രം ‘ജനനായകൻ’: തമിഴ്‌നാട് റൈറ്റ്‌സ് വിറ്റത് 106.5 കോടിക്ക്? ട്രെയിലർ തീയതിയും പുറത്ത്

തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘ജനനായകൻ’ വലിയ റിലീസിനൊരുങ്ങുകയാണ്. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ജനുവരി 9-ന് തിയറ്ററുകളിൽ എത്തും. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.

റിലീസിനോട് അനുബന്ധിച്ച് സിനിമയുടെ ബിസിനസ് സംബന്ധിച്ച പുതിയ റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് അനുസരിച്ച്, ‘ജനനായകന്റെ’ തമിഴ്‌നാട് വിതരണാവകാശം 106.5 കോടി രൂപയ്ക്ക് വിറ്റുപോയി. ഏത് വിതരണക്കാരാണ് ഈ റെക്കോർഡ് തുകയ്ക്ക് അവകാശം സ്വന്തമാക്കിയത് എന്നതിനെക്കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

‘ജനനായകൻ’ സംബന്ധിച്ച മറ്റൊരു പ്രധാന അപ്‌ഡേറ്റ് ട്രെയിലർ റിലീസാണ്. ചിത്രത്തിന്റെ ട്രെയിലർ ഡിസംബർ 31-ന് പുറത്തിറങ്ങുമെന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

ചിത്രത്തിന്റെ എഡിറ്റർ പ്രദീപ് ഇ. രാഘവ് അടുത്തിടെ നടത്തിയ ചില പ്രസ്താവനകളും ശ്രദ്ധ നേടിയിരുന്നു. സിനിമയെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും, എന്നാൽ ‘ജനനായകൻ’ ഗംഭീരമായി വന്നിട്ടുണ്ടെന്നും, ‘100 ശതമാനം വിജയിസം’ ചിത്രത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ബോബി ഡിയോൾ, പൂജാ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വൻ താരനിരയാണ് ‘ജനനായകനിൽ’ അണിനിരക്കുന്നത്. കലാമൂല്യമുള്ള സിനിമകൾ നിർമ്മിക്കുന്ന വെങ്കട്ട് കെ. നാരായൺ കെ.വി.എൻ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

ദളപതി വിജയിയുടെ പ്രിയപ്പെട്ട സംവിധായകരായ ലോകേഷ് കനകരാജ്, അറ്റ്‌ലി, നെൽസൺ എന്നിവർ ചിത്രത്തിലെ ഒരു പ്രത്യേക ഗാനരംഗത്തിൽ അതിഥി വേഷത്തിലെത്തും എന്നും സൂചനകളുണ്ട്.

ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട്: വി സെൽവകുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി.ആർ.ഓ & മാർക്കറ്റിംഗ് കൺസൾട്ടന്റ്