ദുൽഖർ, പൃഥ്വിരാജ് പിന്നെ മറ്റേ സീൻ പിള്ളേരും; 2026ലെ ഓണം ആര് തൂക്കും?

മൂന്ന് ചിത്രങ്ങളാണ് 2026 ഓണം റിലീസ് ഇതിനോടകം ലക്ഷ്യം വച്ചിട്ടുള്ളത്. ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി,

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം, പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫ എന്നിവയാണ് ഇത്തവണത്തെ ഓണം റിലീസ് ലക്ഷ്യമാക്കി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

ഇതില്‍ പോസ്റ്ററില്‍ ഓണം റിലീസ് എന്ന് ഔദ്യോഗികമായി ഇതിനകം പ്രഖ്യാപിച്ചിട്ടുള്ളത് അതിരടിയാണ്. റിലീസ് സംബന്ധിച്ച് പ്രേക്ഷകരെ അറിയിച്ചിട്ടില്ലെങ്കിലും ഐ ആം ഗെയിം നിര്‍മ്മാതാക്കളായ വേഫെറര്‍ ഫിലിംസ് ഓണം ലക്ഷ്യമാക്കിയുള്ള തിയറ്റര്‍ ചാര്‍ട്ടിംഗ് നടത്തിയിട്ടുണ്ട്. ഖലീഫയുടെ നിര്‍മ്മാതാക്കളാവട്ടെ ഓണക്കാലമാണ് തങ്ങള്‍ റിലീസിന് ലക്ഷ്യമാക്കുന്നതെന്ന് തിയറ്റര്‍ ഉടമകളെ അറിയിച്ചിട്ടുമുണ്ട്.