
രണ്ടാം വിവാഹം കഴിഞ്ഞതോടെ അഭിനയം ഉപേക്ഷിച്ചെന്ന ഊഹാപോഹങ്ങൾക്കു മറുപടിയുമായി നടി ലെന. അമേരിക്കയിൽ നിന്നും ഇന്ത്യയിൽ മടങ്ങിയെത്തി കൊച്ചിയിൽ താമസമാക്കിയെന്നും അഭിനയത്തിലേക്കും താൻ തിരിച്ചെത്തിയിട്ടുണ്ടെന്നും നടി സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു.
അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ്—ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ എന്റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്. ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്.
എന്റെ കം-ബാക്ക് ചിത്രം “വലതു വശത്തെ കള്ളൻ” സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും. നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി എന്നാണ് ലെന കുറിച്ചത്. പത്ത് മാസത്തോളം ലെന ഗഗൻയാൻ ബഹിരാകാശയാത്രിക സംഘത്തിലെ എയർഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റൻ കൂടി ആയ പ്രശാന്ത് പ്രശാന്ത് ബാലകൃഷ്ണനൊപ്പം അമേരിക്കയിലായിരുന്നു.











