
ബോളിവുഡ് താരം കാർത്തിക് ആര്യൻ ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെ താരം 17കാരിയുമായി പ്രണയത്തിലാണെന്ന വാർത്തകൾ സജീവം. കാർത്തിക്കിനൊപ്പമുള്ളത് ഗ്രീസ് വംശജയായ കരീന കുബിലിയുട്ട് എന്ന പെൺകുട്ടിയാണെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. അതേസമയം നിലവിൽ യുകെയിൽ പഠിക്കുകയാണ് കരീന.
ഇരുവരും ഒരേ റിസോർട്ടിൽ നിന്നുള്ള ചിത്രങ്ങൾ പങ്കുവച്ചതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ചിത്രങ്ങളിലെ പശ്ചാത്തലം, ബീച്ച് ബെഡുകളുടെ ക്രമീകരണം എന്നിവയിലെ സമാനതകൾ ചൂണ്ടിക്കാട്ടിയാണ് ആരാധകർ ഈ നിഗമനത്തിലെത്തിയത്. ഈ വാർത്തകൾക്കൊപ്പം പെൺകുട്ടിയുടെ പ്രായത്തെച്ചൊല്ലിയുള്ള വെളിപ്പെടുത്തലുകളാണ് വലിയ വിവാദത്തിന് തിരികൊളുത്തിയത്.
കാർത്തിക് ആര്യനൊപ്പമുള്ള കരീനയ്ക്ക് കേവലം 17 വയസ്സ് മാത്രമേ പ്രായമുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 37 വയസ്സുകാരനായ കാർത്തിക് ആര്യൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന ആരോപണം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചു. “37 വയസ്സുള്ള ഒരു സ്ത്രീയും കാർത്തിക്കിനെ സഹിക്കില്ല അതുകൊണ്ടാണ് ഇത്രയും ചെറിയ പെൺകുട്ടിയെ മാനിപുലേറ്റ് ചെയ്യുന്നത്” എന്നതടക്കമുള്ള കടുത്ത പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.
അതേസമയം ഒരു വിദേശ പെൺകുട്ടിയുമായി ചേർത്ത് ഇതാദ്യമായാണ് കാർത്തിക്കിന്റെ പേര് കേൾക്കുന്നത്. ഈ വിഷയത്തിൽ കാർത്തിക് ആര്യനോ അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളോ ഇതുവരെ ഔദ്യോഗികമായ പ്രതികരണം നടത്തിയിട്ടില്ല.











