
സിനിമാ കഥകളെ വെല്ലുന്ന ട്വിസ്റ്റുകളാണ് സംവിധായകൻ പ്രിയദർശന്റെയും നടി ലിസിയുടെയും ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്നത്. വർഷങ്ങൾക്ക് മുൻപ് വിവാഹ മോചിതരായ ഇരുവരും സിബി മലയിലിന്റെ മകന്റെ വിവാഹവേദിയിൽ ഒന്നിച്ചെത്തി.
ഇരുവരും തമ്മിലുള്ള മഞ്ഞുരുകിയെന്നും ആ പഴയ പ്രണയം വീണ്ടും മൊട്ടിട്ടുവെന്നും പറയുകയാണിപ്പോൾ സംവിധായകൻ ആലപ്പി അഷറഫ്. പ്രിയനും ലിസിയും വിവാഹബന്ധം വേർപെടുത്തിയതിനു ശേഷം രണ്ടുപേരും വേറെ വിവാഹബന്ധ ബന്ധത്തിലേക്ക് കടന്നില്ല. തന്നെയുമല്ല കുട്ടികളുടെ കാര്യത്തിൽ രണ്ടുപേരും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും. പ്രിയൻ ഒരു അമ്മായിപ്പനും മുത്തച്ഛനും ഒക്കെ ആയപ്പോഴാണ് ഇപ്പോൾ ചിന്താഗതിക്ക് മാറ്റം സംഭവിക്കുകയും ലിസിയോട് വീണ്ടും പ്രണയവും കരുതലും ഒക്കെ മൊട്ടിട്ടതു എന്നും ഇദ്ദേഹം പറയുന്നു.
അതേസമയം ഇവർ തമ്മിലുള്ള ശത്രുതയുടെ മഞ്ഞുരുകി തുടങ്ങിയെന്നും അവർ ഒന്നാകാനുള്ള സാധ്യത തെളിഞ്ഞു വരുന്നുണ്ടെന്നും മാസങ്ങൾക്ക് മുൻപ് ലിസിയോട് സംസാരിച്ചതിന് ശേഷം ആലപ്പി അഷറഫ് വെളിപ്പെടുത്തിയിരുന്നു. അന്ന് അതിനെ പലരും സംശയത്തോടെ കണ്ടു എന്നാലിപ്പോൾ അത് തന്നെ സംഭവിച്ചു എന്നും അദ്ദേഹം പറയുന്നു.











