
ബോളിവുഡ് നടി അനന്യ പാണ്ഡെയോട് നിർമാതാവ് കരൺ ജോഹർ പൊതുവേദിയിൽ അസഭ്യമായി പെരുമാറിയെന്ന ആരോപണം സോഷ്യൽ മീഡിയയിൽ വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. പുതിയ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ വിമർശനങ്ങൾക്ക് ആധാരം.
വേദിയിൽ താരങ്ങൾക്കൊപ്പം നിൽക്കുമ്പോൾ അനന്യയുടെ ഇടുപ്പിൽ അനുവാദമില്ലാതെ കൈവെച്ച കരണിന്റെ പ്രവൃത്തി ‘അശ്ലീലം’ ആണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളിൽ നിന്ന് ഉണ്ടാകാൻ പാടില്ലാത്തതാണെന്നും സോഷ്യൽ മീഡിയ മീഡിയ ചൂണ്ടിക്കാട്ടുന്നു.
കരൺ ജോഹറിന്റെ പെരുമാറ്റത്തിൽ നടിക്ക് പ്രകടമായ അസ്വസ്ഥതയുണ്ടായതായും വിഡിയോയിൽ വ്യക്തമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. കരൺ കൈവെച്ചപ്പോൾ അനന്യ ചിരിച്ചുകൊണ്ട് അത് മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും, തടവുന്നത് നിർത്താൻ നിർത്താൻ അദ്ദേഹം തയ്യാറായില്ലെന്നാണ് വിമർശകർ ആരോപിക്കുന്നത്.
‘ക്യാമറകൾക്കും മാധ്യമങ്ങൾക്കും മുന്നിൽ ഇതാണെങ്കിൽ സ്വകാര്യ ഇടങ്ങളിൽ എന്തായിരിക്കും അവസ്ഥ?’ എന്ന ചോദ്യമാണ് പലരും ഉയർത്തുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ഈ വീഡിയോ കാണുകയും കരണിനെതിരെ ‘ഷെയിംലെസ്സ്’ എന്ന് പ്രതികരിക്കുകയും ചെയ്തത്.
കരൺ ജോഹർ പൊതുവേദിയിലും മാധ്യമങ്ങളുടെയും മുമ്പിൽ വരെ ഇങ്ങനെ ആണേൽ, ഇവന്റെ മുമ്പിൽ ഏതേലും പെണ്ണിനെ ഒറ്റയ്ക്ക് കിട്ടിയാൽ എന്തായിരിക്കും അവസ്ഥ. അനന്യ പാന്ധ്യയുടെ ഇടുപ്പിൽ ഒരു പെർമിഷൻ ഇല്ലാതെ ആണ് ഇവൻ തടവി കൊണ്ടിരിക്കുന്നത്. ഒടുവിൽ അവൾ ചിരിച്ചു കൊണ്ട് കൈ കൊണ്ട് മാറ്റിയപ്പോൾ ആണ് അവൻ അതു നിർത്തിയത് തന്നെ എന്നടക്കം ആളുകൾ കമന്റ് ചെയ്യുന്നു.











