മിണ്ടാതിരുന്നു ഒരു പണി കൊടുത്തു ഗീതുവിനെ അൺഫോളോ ചെയ്‌ത്‌ പാർവതി

ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ടോക്സിക്’ ടീസറിനെച്ചൊല്ലി വിവാദങ്ങൾ കത്തി പടരുമ്പോൾ, നടി പാർവതി തിരുവോത്തും ഗീതു മോഹൻദാസും തമ്മിലുള്ള ശീതസമരം വീണ്ടും സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാകുന്നു. ടോക്സിക്കി’ന്റെ ആദ്യ പ്രമൊ വന്നപ്പോൾ തന്നെ ഗീതുവിനെ അൺഫോളോ ചെയ്യുകയും, കണ്ണിന്റെ സ്റ്റിക്കർ ചുണ്ടിൽ ഒട്ടിച്ച ഒരു ചിത്രം പങ്കുവച്ച് തന്റെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്ത പാർവതി, നിലവിലെ ടീസർ വിവാദങ്ങളിൽ പാലിക്കുന്ന സൈലൻസ് ശ്രദ്ധേയം തന്നെ.

ഗീതുവും പാർവതിയും സോഷ്യൽ മീഡിയയിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല എന്നത് ഇരുവരും തമ്മിലുള്ള ആശയപരമായ ഭിന്നതയുടെ ആഴം വ്യക്തമാക്കുന്നുവെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ റിമ കല്ലിങ്കലുമായുള്ള സൗഹൃദം പാർവതി ഇപ്പോഴും തുടരുന്നുമുണ്ട്. സിനിമയിലെ സ്ത്രീകളുടെ ‘ഒബ്ജെക്റ്റിഫിക്കേഷനെതിരെ’ മുൻപ് ആഞ്ഞടിച്ച പാർവതി, തന്റെ സുഹൃത്തിന്റെ സിനിമയിലെ സമാനമായ ദൃശ്യങ്ങൾക്കെതിരെ എന്തുകൊണ്ട് മൗനം പാലിക്കുന്നു എന്നാണ് ആരാധകർ ഇപ്പോൾ ഉറ്റുനോക്കുന്നത്.

കസബ’ സിനിമയിലെ സ്ത്രീവിരുദ്ധതയ്ക്കെതിരെ പൊതുവേദിയിൽ സംസാരിക്കാൻ പാർവതിയെ പ്രേരിപ്പിച്ചത് ഗീതു മോഹൻദാസും ഡബ്ല്യു.സി.സി.യുമാണെന്ന ആക്ഷേപം തുടക്കം മുതലേ ആരാധകർ ഉന്നയിച്ചിരുന്നതാണ്. അന്ന് സിനിമയുടെ പേര് പറയാൻ മടിച്ച പാർവതിയെ “സേ ഇറ്റ്, സേ ഇറ്റ്” എന്ന് വിളിച്ച് ആവേശഭരിതയാക്കിയ ഗീതു, മറ്റൊരു രീതിയിൽ പാർവതിയെ മുൻനിർത്തി ഒരു നിഴൽ യുദ്ധം തുടങ്ങുകയായിരുന്നുവെന്ന് പലരും വിശ്വസിക്കുന്നു.

മികച്ച നടിയായിരുന്നിട്ടും ‘കസബ’ വിവാദത്തിന് ശേഷം മലയാള സിനിമയിൽ പാർവതി തഴയപ്പെടുകയും കരിയറിൽ വലിയ തിരിച്ചടികൾ നേരിടുകയും ചെയ്തു. താൻ വിശ്വസിച്ച രാഷ്ട്രീയത്തിന് വേണ്ടി നിലകൊണ്ട പാർവതിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടപ്പോൾ, അതേ രാഷ്ട്രീയം പ്രസംഗിച്ച ഗീതു തന്റെ വലിയ പ്രോജക്റ്റിലേക്ക് എത്തിയപ്പോൾ എല്ലാം സൗകര്യപൂർവ്വം മറന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ പ്രധാന വിമർശനം.