
ചുരുങ്ങിയ കാലം കൊണ്ട് മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും സുരേഷ് ഗോപിയുടെയും ജയറാമിന്റെയും ദിലീപിന്റെയും നായികയായി എത്തിയ ദിവ്യ ഉണ്ണി കരിയറിൽ ചെയ്ത എല്ലാ വേഷങ്ങളും മികച്ചതാക്കി മാറ്റിയിരുന്നു.
വിവാഹത്തോടെ സിനിമ വിട്ട ദിവ്യ ഉണ്ണി നൃത്തരംഗത്ത് സജീവമാണ്. രണ്ടാം വിവാഹത്തിന് ശേഷവും ഇനി സിനിമയിലേക്ക് ഒരു മടക്കമില്ലേ എന്ന് ആരാധകർ എപ്പോഴും നടിയോട് ചോദിക്കാറുണ്ട്.
ഇനി സിനിമകള്‍ ചെയ്യില്ലന്നോ അഭിനയിക്കില്ലന്നോ എന്ന വാശി ഒന്നും ദിവ്യ ഉണ്ണിക്കില്ല. എന്തും നടക്കുമ്പോള്‍ നടക്കട്ടെ എന്നതാണ് ദിവ്യ ഉണ്ണിയുടെ ചിന്താഗതി. മുന്‍പ് അമേരിക്കയിൽ സെറ്റിൽഡായിരുന്നു. അതുകൊണ്ട് അവിടുന്നു ഇവിടെ വന്ന് സിനിമകള്‍ ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു ദിവ്യ പറഞ്ഞത്. പക്ഷേ ഇപ്പോഴങ്ങനെ അല്ല.
ലോകം ചെറുതായിക്കൊണ്ടിരിക്കുകയാണ്. വന്നിട്ട് ചെയ്ത് പോകാനുള്ള സാഹചര്യം ഉണ്ട് എന്ന് ദിവ്യ തന്നെ പറയുന്നു. ഒരുപാട് തിരക്കഥകള്‍ ഈ കാലയളവിനുള്ളില്‍ കേട്ടിട്ടുണ്ട്. പക്ഷേ ചെയ്യാന്‍ തോന്നിയ ഒരെണ്ണം വന്നിട്ടില്ല. അത് മാത്രമല്ല, മറ്റ് പല കാരണങ്ങളും ഒത്തു വരുമ്പോള്‍ അത് സംഭവിക്കും എന്നാണ് ദിവ്യ പറയുന്നത്.











