നിങ്ങളുടെ ഹീറോ ഇപ്പോ എന്തെടുക്കുകയാണ്’; അജുവർഗീസിന് പണികൊടുത്ത് ഭാര്യ

ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനേയും ഉണ്ണി മുകുന്ദനേയും ടൊവിനോ തോമസിനേയും ടാഗ് ചെയ്ത് ഇവരാണെന്റെ ഹീറോസ് എന്ന ക്യാപ്ഷനോടെ അജു വർഗീസ് പങ്കു വെച്ചപ്പോൾ കമന്റുമായി ഈ താരങ്ങളടക്കം എത്തിയതോടെ ചിത്രം കൂടുതൽ ചർച്ചയായി.

എന്നാലിപ്പോൾ അതിന്റ തുടർച്ചയായി ഒരു റീൽ പങ്കുവെച്ചിരിക്കുകയാണ് അജുവിന്റെ പങ്കാളി അഗസ്റ്റീന അജു. അജു വർഗീസിന്റെ ഒരു രസകരമായ റീലാണ് അഗസ്റ്റീന പങ്കുവെച്ചത്. പണിയെടുക്കാതെ ശരീരഭാരം കുറയ്ക്കാനൊരുങ്ങുന്നവരെ പരിഹസിക്കുന്ന ഒരു റീൽ അടുത്തിടെ വൈറലായിരുന്നു. ഇതിന്റെ അജു വർഗീസ് വേർഷനാണ് അഗസ്റ്റീന പങ്കുവെച്ചത്.

വ്യായാമം ഇല്ലാതെ ഫാസ്റ്റ്ഫുഡ് ഉൾപ്പെടെ കഴിച്ചുകൊണ്ടുതന്നെ എങ്ങനെ മെലിഞ്ഞ് നീളംവെക്കാം എന്ന് ‘സിരി’യോട്‌ അജു ചോദിക്കുന്നതായാണ് റീലിലുള്ളത്. റീൽ പങ്കുവെച്ച ഉടനേ തന്നെ ആരാധകരും താരങ്ങളും കമന്റുമായെത്തി. ‘നിങ്ങളുടെ ഹീറോ ഇപ്പോ എന്തെടുക്കുകയാണ്’, എന്ന ക്യാപ്ഷനോടെയാണ് റീൽ അങ്കിട്ടിരിക്കുനന്ത്.