രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് ലെനയും പ്രശാന്തും; അമ്മായിയമ്മയുടെ വക കേക്കും

രണ്ടാം വിവാഹ വാർഷികം ആഘോഷമാക്കി ലെനയും ഭർത്താവ് പ്രശാന്ത് ബാലകൃഷ്ണനും. അമ്മ ഉണ്ടാക്കിയ കേക്ക് മുറിച്ചാണ് കുടുംബാംഗങ്ങൾക്കൊപ്പം ഇരുവരും വിവാഹവാർഷികം ആഘോഷിച്ചത്.

കേക്ക് ബേക്കര്‍ ആണ് ലെനയുടെ അമ്മ. മകള്‍ക്കും മരുമകനും വേണ്ടി ഓറഞ്ച് ഡാര്‍ക് ചോക്ലേറ്റ് കേക്ക് ഉണ്ടാക്കി നല്‍കി ‘അമ്മ. പ്രിയപ്പെട്ടവര്‍ക്കൊപ്പം കേക്ക് മുറിച്ച് പരസ്പരം മധുരം പങ്കുവയ്ക്കുന്ന വിഡിയോ ലെന സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

അതേസമയം ആദ്യ വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷം പതിനാല് വര്‍ഷത്തോളം സിംഗിള്‍ ലൈഫ് ജീവിച്ചുവരികയായിരുന്നു ലെന. 2024 ജനുവരി 17-നായിരുന്നു ലെനയും ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയുമായ പ്രശാന്ത് ബാലകൃഷ്ണനും തമ്മിലുള്ള വിവാഹം നടന്നതെങ്കിലും ഫെബ്രുവരിയിലാണ് ലെന ഇക്കാര്യം പുറത്തുവിട്ടത്.

കഴിഞ്ഞ പത്ത് മാസത്തോളം ലെന ഭര്‍ത്താവിനൊപ്പം അമേരിക്കയിലായിരുന്നു. വിവാഹത്തിന് ശേഷം കരിയറില്‍ നിന്ന് ബ്രേക്ക് എടുത്ത ലെന പ്പോള്‍ ‘വലതു വശത്തെ കള്ളന്‍’ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുകയാണ്.