
ജയിലര്‍ 2വിന്റെ ഷൂട്ടിംഗിനായി വീണ്ടും രജനികാന്ത് കൊച്ചിയില്‍ എത്തി.
ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കാനാണ് രജനികാന്ത് കേരളത്തില്‍ എത്തിയത് എന്നാണ് സൂചന. അതിരപ്പിള്ളിയിലടക്കമായിരിക്കും ജയിലര്‍ 2വിന്റെ ഫൈനല്‍ ഷെഡ്യൂള്‍ ചിത്രീകരിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. പാലക്കാട് അട്ടപ്പാടിയിലായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം.
കോഴിക്കോടും ജയിലര്‍ 2 ചിത്രീകരിച്ചു. അതേസമയം നെൽസൺ ദിലീപ് കുമാർ ഒരുക്കിയ ബ്ലോക് ബസ്റ്റർ ചിത്രം ജയിലറിന്റെ രണ്ടാം ഭാഗമാണ് ജയിലർ 2. മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രജനികാന്ത് അവതരിപ്പിക്കുന്നത്. 2023ൽ ആയിരുന്നു ജയിലർ റിലീസ് ചെയ്തത്.
ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 600 കോടിയിലേറെ നേടിയ ചിത്രം വിജയിച്ചത് മുതല്‍ ആരാധകര്‍ കാത്തിരിക്കാന്‍ തുടങ്ങിയതാണ് രണ്ടാം ഭാഗത്തിനായി. ഒരു പ്രൊമോ വീഡിയോയ്ക്കൊപ്പം രണ്ടാം ഭാഗത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തിയത് ജനുവരി 14 ന് ആയിരുന്നു. പിന്നാലെ മാര്‍ച്ചില്‍ ചിത്രീകരണവും ആരംഭിച്ചു. ആദ്യ ഭാഗം പോലെതന്നെ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായിരിക്കും രണ്ടാം ഭാഗവും.











