
നടനും, നടിമാരായ ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു.
സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ കമൽ റോയ് അഭിനയിച്ചിട്ടുണ്ട്. മോഹൻലാലും ഉർവശിയും മേനകയും അഭിനയിച്ച യുവജനോത്സവം’ എന്ന സിനിമയിൽ സ്റ്റേജിൽ നിന്ന് പാടുന്ന ‘ഇന്നുമെന്റെ കണ്ണുനീരിൽ’ എന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്ന ഉണ്ണികൃഷ്ണൻ എന്ന കോളേജ് പയ്യൻ ആയി വേഷമിട്ടതും കമൽ റോയ് ആണ്.

ദിലീപ്- ദിവ്യ ഉണ്ണി എന്നിവർ ഒന്നിച്ചെത്തിയ കല്യാണസൗഗന്ധികം’ എന്ന സിനിമയിലെ കമൽ റോയുടെ അനന്തൻ എന്ന വില്ലൻ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.
നടി വിനയ പ്രസാദ് വേഷമിട്ട ‘ശാരദ’ എന്ന പരമ്പരയിൽ കമൽ റോയ് സഹോദരന്റെ വേഷം ചെയ്യുകയും ഈ പരമ്പര ശ്രദ്ധനേടുകയും ചെയ്തിരുന്നു. പരേതനായ നടൻ നന്ദു പ്രിൻസ് മറ്റൊരു സഹോദരനാണ്. ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനാണ്.











