
ഗഗൻയാൻ ദൗത്യസംഘത്തിലെ അംഗവും നടി ലെനയുടെ ഭർത്താവും മലയാളിയുമായ പ്രശാന്ത് ബാലകൃഷ്ണൻ നായർക്ക് കീർത്തിചക്ര നൽകി രാജ്യം ആദരിച്ചിരിക്കുന്നു.
കേരളത്തിനും ഇത് അഭിമാന നിമിഷമാണ്. 2024 ജനുവരി 17 ആയിരുന്നു ലെനയുടെയും പ്രശാന്തിന്റെയും വിവാഹം . ലെന വന്ന ശേഷം ആണ് പ്രശാന്ത് നായർക്ക് വച്ചടി കയറ്റം ഉണ്ടായതെന്നാണ് ഫാൻസിന്റെ പക്ഷം.

“മകം പിറന്ന മങ്ക പൂരം പിറന്ന പുരുഷനെ കെട്ടി” എന്ന ലെനയുടെ വാക്കുകൾ ഏറ്റുപിടിച്ചായിരുന്നു ആരാധകരുടെ സംസാരം. പെർഫെക്ട് മാച്ച് ആണ് ഇരുവരും എന്നാണ് പറയുക.
പാലക്കാട്ടുകാരനായ പ്രശാന്ത് എങ്കിലും വളർന്നതും പഠിച്ചതും എല്ലാം രാജ്യത്തിൻറെ പുറത്തായിരുന്നു. പക്ഷേ നാടും വീടും വിട്ടൊന്നും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. സാധാ നാട്ടിന്പുറത്തുകാരായി ജീവിക്കാൻ ആണ് ഇന്നും അദ്ദേഹത്തിന് ഇഷ്ടം എന്നാണ് ലെനയും പ്രശാന്തിന്റെ അമ്മയും ഇടക്ക് ഒരുസമയത്ത് പറഞ്ഞത്.
നമ്മുടെ സംസ്കാരവും പൂർവികർ പാലിച്ചുവന്ന ചിട്ടകളും പാലിച്ചു ജീവിക്കാൻ ആണ് പ്രശാന്തിനും തനിക്കും ഇഷ്ടം. അത് ഞങ്ങളുടെ നാളുകളുടെ പ്രത്യേകത ആണെന്നും ഈ അടുത്ത് ലെന പറഞ്ഞിരുന്നു.
അതേസമയം പ്രശാന്തിന് ലഭിച്ച അംഗീകാരത്തിൽ സന്തോഷം പ്രകടിപ്പിച്ച് നടിയും പ്രശാന്തിന്റെ ഭാര്യയുമായ ലെന. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഹൃദയസ്പർശിയായ അഭിനന്ദന കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് .
‘എന്റെ ഭർത്താവിനെ ഓർത്ത് ഏറെ അഭിമാനിക്കുന്നു, കീർത്തി ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു.’ എന്നാണ് പ്രശാന്തിനെ ടാഗ് ചെയ്തുകൊണ്ട് ലെന കുറിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർക്കൊപ്പം അശോക് ചക്ര നേടിയ സഹപ്രവർത്തകൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്കും ലെന ആശംസകൾ നേർന്നു.











