
പ്രിയ നടിയും പ്രിയ ഗായികയും ഒരേ വസതിയിൽ. ഗായിക പാടുന്നു നടി അത് കേട്ട് ആസ്വദിക്കുന്നു. സുരേഷ് ഗോപിയുടെ വീട്ടിൽ നടി ശാരദ എത്തിയപ്പോൾ സ്വീകരിക്കാൻ എത്തിയ ഗായിക ഗായത്രി അശോകാണ്.
ശാരദമ്മയ്ക്ക് അരയന്നങ്ങളുടെ വീട് എന്ന സിനിമയിൽ താൻ പാടിയ ‘ദീന ഡയലോ രാമ’ എന്ന പാട്ട് പാടികൊടുത്തു . ഭക്ഷണം കഴിക്കാൻ ടേബിളിനു ചുറ്റും ഇരുന്നപ്പോഴാണ് നേരം പോക്കിനായി ഗായത്രി ശാരദാമ്മയ്ക്ക് പാട്ട് പാടിക്കൊടുത്തത്.
View this post on Instagram
ഇരുവർക്കും തന്റെ വീട്ടിൽ വിരുന്നൊരുക്കിയ നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയും ഈ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ജെ സി ഡാനിയേൽ പുരസ്കരം സ്വീകരിക്കാൻ ശാരദ തിരുവനന്തപുരത്ത് എത്തിയപ്പോൾ ആയിരുന്നു താരങ്ങളുമായി ഇങ്ങനെ ഒരു കൂടിക്കാഴ്ച്ച സാധ്യമായത്.











