
സംവിധായകന് പ്രിയദര്‍ശന്റെ 68ാം ജന്‍മദിനമാണിന്ന്. അതിമനോഹരമായൊരു ചിത്രം കൂടി പങ്കുവവച്ചാണ് പ്രിയ സുഹൃത്ത് നടൻ മോഹൻലാൽ സോഷ്യല്‍മീഡിയയിലൂടെ പ്രിയന് പിറന്നാളാശംസ പങ്കുവച്ചത്.
ലാല്‍ പങ്കുവച്ച ചിത്രത്തില്‍ ഇരുവരും കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. പ്രിയന്‍റെ ഷര്‍ട്ടിന്‍റെ ബട്ടണ്‍ ശരിയാക്കിക്കൊടുക്കുന്ന ലാലിനേയാണ് ചിത്രത്തില്‍ കാണാനാവുക. അതേസമയം 1980കളില്‍ സിനിമയിലൂടെ തുടങ്ങിയ ഇവരുടെ സുഹൃത് ബന്ധം പിന്നെ മുറിച്ചുമാറ്റാനാകാത്ത സൗഹൃദത്തിലെത്തുകയായിരുന്നു.
View this post on Instagram
അതുപോലെ തന്നെ പ്രിയന്റെ ബോളിവുഡ് സിനിമകളിലെ നിറ സാന്നിധ്യമായ അക്ഷയ്കുമാറും വിദ്യാബാലനും ചേർന്ന് വളരെ രസകരമായ ഒരു ബർത്ത് ഡേ വിഷ് വീഡിയോ പ്രിയദർശന് വേണ്ടി പങ്കു വെച്ചിട്ടുണ്ട്. അക്ഷയ്കുമാർ ഒരു കളിപ്പാട്ടത്തിനു പുറത്തിരുന്നാണ് പ്രിയ സംവിധായകന് ആശംസ നേർന്നത്. തൊട്ടടുത്ത് ഒരു കളിക്കൂടാരത്തിൽ ഒളിച്ചിരുന്ന വിദ്യയാകട്ടെ മൂടി മാറ്റി തല പുറത്തേക്കിട്ട് പ്രിയന് ആശംസകൾ നേർന്നിരിക്കുന്നു. പ്രിയദർശൻ സിനിമകളിലെ ഒരു തമാശ രംഗം കണ്ട ഫീലൻഡ് ഇവരുടെ ഈ ആശമ്സകൾ കാണുമ്പൊൾ എന്നാണ് ചില ആരാധകർ കുറിക്കുന്നത്.











