ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുത് ; കണ്ണൻ സാഗറിന്റെ ദയനീയാവസ്ഥ

തന്നെ അലട്ടിക്കൊണ്ടിരിക്കുന്ന മൂത്രത്തിൽ കല്ല് എന്ന ആരോഗ്യ പ്രശ്നത്തെക്കുറിച്ച് പറഞ്ഞുള്ള കോമഡി താരം കണ്ണൻ സാഗറിന്റെ കുറിപ്പാണ് വൈറലാകുന്നത്. ശത്രുക്കൾക്ക് പോലും ഇങ്ങനെ ഒരു അവസ്ഥ കൊടുക്കരുതെന്ന് പറഞ്ഞാണ് കണ്ണൻ കുറിപ്പ് പങ്കിട്ടത്.

ഇരിക്കാനും നിൽക്കാനും വയ്യാത്ത അവസ്ഥയാണ് കണ്ണന് ഇപ്പോൾ. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ ചെരിഞ്ഞാൽ അങ്ങ് കൊക്കയിൽ വീഴുന്ന വേദനയുള്ള അനുഭവം. വയറുപൊട്ടി അകത്തുള്ളത് ഇപ്പോൾ പുറത്ത് പോകുമെന്ന അവസ്ഥ. മര്യാദയ്ക്ക് ഭക്ഷണം കഴിക്കുവാനോ, ബാത്ത്റൂമിൽ സ്വസ്ഥമായി ഒന്നുപോയി ഇരിക്കുവാനോ വയ്യാത്ത അന്തരീക്ഷം .

“അറിഞ്ഞു അതും നന്നായി അറിഞ്ഞു ഭൂലോകം കറങ്ങുന്നതും ഇതൊന്നുമറിയാതെ തലവെട്ടം കണ്ടാൽ ഓടിവന്നു വിശേഷങ്ങൾ തിരക്കുന്നവരുടേയും കടന്നു കയറ്റം അപ്പോഴും വയറുമ്പൊത്തി മറുപടിയും പറഞ്ഞു ധാരാളം വെള്ളംകുടിക്ക് എന്ന ഉപദേശവും നൽകി അവർ നടന്നകലും ചിലർ പച്ചമരുന്നാണ് ഉത്തമമെന്ന ഉപദേശം തരും മറ്റുചിലർ ഒറ്റമൂലികിട്ടുന്ന സ്ഥലങ്ങളിലെ നമ്പർ തരാമെന്നും ഒന്ന് വിളിച്ചാൽ മതി അസുഖം പമ്പകടക്കുമെന്നും ഞാനും ഇതുകുറെ അനുഭവിച്ചുവെന്ന പങ്കുവെക്കലും ദീർഘശ്വാസവും വിട്ട് സഹതാപത്തിന്റെ കണിക വിതറി അവരും പോകും,

പക്ഷേ രാത്രിയോടെ ഇവരാരും ഉണ്ടാകില്ല അടുത്ത് ഭാര്യമാത്രം മുക്കലും ഞരുങ്ങലും കൂടുമ്പോൾ ആശുപത്രിയിൽ പോണോ എന്ന ചോദ്യവും വാങ്ങിവെച്ച മരുന്ന് ഒന്നുകൂടെ കഴിക്കെന്ന തലോടലും വീണ്ടും ചെരിഞ്ഞവൾ കിടക്കും രാത്രിയുടെ യാമങ്ങളിൽ എപ്പഴോ അൽപ്പം ആശ്വാസം കിട്ടുമ്പോൾ ഒന്ന് മയങ്ങും കണ്ണുതുറക്കുന്നത് ഈ വേദനയെ സ്വീകരിച്ചുകൊണ്ടാണ് മൂന്ന്നാല്ദിനങ്ങൾ വേദനയുടെസ്വർഗ്ഗലോകം കണ്ടത് ‘മൂത്രത്തിൽ കല്ല് ‘ അനുഭവിച്ചവർക്ക് കൃത്യമായി അറിയാം ഇതിന്റെ വ്യാപ്തി. കണ്ണൻ സാഗർ പറയുന്നു.