
മോഹൻലാലും മമ്മൂട്ടിയും വർഷങ്ങൾക്കിപ്പുറം ഒന്നിച്ചെത്തുന്ന മഹേഷ് നാരായണൻ ചിത്രം പേട്രിയറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം 2026 ഏപ്രിൽ 23ന് തിയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ മോഹൻലാല്‍ ഡബ്ബിംഗ് പൂര്‍ത്തിയാക്കിയെന്നതാണ് പുതിയ അപ്‌ഡേറ്റ്.
അതേസമയം പേട്രിയറ്റിൽ താനാണ് വില്ലനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഫഹദ് ഫാസിൽ. അതുപോലെ ജിത്തു മാധവൻ ചിത്രം ആവേശം 2 ഒരുങ്ങുന്നുണ്ടെന്നും ഫഹദ് പറയുന്നു.
ആവേശം രണ്ടാം ഭാഗം അടുത്ത വർഷമോ, 2028 ലോ വരുമെന്നാണ് ഫഹദ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിനിടെ അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഫഹദ്.
വമ്പൻ അപ്‌ഡേറ്റ് പുറത്തുവിട്ടതോടെ ആരാധകർ ഒന്നടങ്കം ആവേശത്തിലാണ്. അതേസമയം ടേക്ക് ഓഫ്,മാലിക് എന്നീ സിനിമകൾക്ക് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പേട്രിയറ്റിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ താരനിരയാണ്.
മമ്മൂട്ടി, മോഹൻലാൽ, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. കൊച്ചി ഡൽഹി,മുംബൈ,ഹൈദ്രാബാദ്, ശ്രീലങ്ക, യു.കെ, അസർബെയ്ജാൻ,യുഎഇ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലായിരുന്നു പേട്രിയറ്റിന്റെ ഷൂട്ടിങ്.











