നിർമാതാവിന് 25 ലക്ഷം രൂപ ;ബിജു മേനോനെതിരെ B. ഉണ്ണികൃഷ്‍ണൻ

മലയാള സിനിമ രംഗത്ത് വീണ്ടുമൊരു വിവാദം പൊട്ടിപ്പുറപ്പെടുന്നു. ഇത്തവണ നടൻ ബിജു മേനോനെതിരെയാണ് ആരോപണം.
ലൊക്കേഷനില്‍ സിനിമാ ചിത്രീകരണം പലപ്പോഴും വൈകാൻ കാരണക്കാര്‍ നടീനടൻമാരെന്ന് സംവിധായകൻ ബി ഉണ്ണികൃഷ്‍ണൻ ആരോപിക്കുന്നതിനിടെയാണ് നടൻ ബിജു മേനോന്റെ പേരെടുത്ത് പറഞ്ഞും B. ഉണ്ണികൃഷ്‍ണൻ വിമര്‍ശിച്ചത്.

കരാര്‍ പ്രകാരം സിനിമയുടെ പ്രമോഷനില്‍ ബിജു മേനോൻ പങ്കെടുത്തില്ലന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം നിര്‍മാതാവിന് നഷ്‍ടമായത് 25 ലക്ഷം രൂപയാണെന്നും പറഞ്ഞു ബിജു മേനോന്റെ പേര് പറയാൻ തനിക്ക് മടിയും പേടിയും ഇല്ല എന്നും ബി ഉണ്ണികൃഷ്‍ണൻ വ്യക്തമാക്കി. അടുത്തിടെ ഇറങ്ങിയ ജീത്തു ജോസഫിന്റെ വലതുവശത്തെ കള്ളൻ എന്ന സിനിമയുടെ പ്രമോഷനിലും ബിജു മേനോൻ പങ്കെടുത്തിരുന്നില്ല.

അതേസമയം ബി ഉണ്ണികൃഷ്ണന്റെ ആരോപണങ്ങളോട് ബിജു മേനോൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല. അദ്ദേഹത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് ആരാധകർ.