മൂന്നാം ക്ലാസ് വിദ്യാഭ്യാസമുളള കുഞ്ഞോൻ; പോളണ്ട് മൂസ 15 കുടുംബങ്ങൾക്ക് തണലായി

വെറും മൂന്നാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരു മലയാളി, ലോകമെങ്ങും സുഗന്ധം പടർത്തുന്ന ‘ഫ്രഞ്ച് അവന്യൂ’ ഉൾപ്പെടെയുള്ള ബ്രാൻഡുകളുടെ അമരക്കാരൻ പോളണ്ട് മൂസ. വട്ടപ്പൂജ്യത്തിൽ നിന്നും ആരംഭിച്ച് ഇന്ന് 150 രാജ്യങ്ങളിൽ പടർന്നു പന്തലിച്ചു നിൽക്കുന്ന സുഗന്ധ സാമ്രാജ്യം. ഓരോ പ്രവാസി മലയാളിക്കും വലിയൊരു പ്രചോദനമാണ്. ഫ്രാഗ്രൻസ് വേൾഡ് എന്ന സുഗന്ധ സാമ്രാജ്യത്തിന്റെ അധിപൻ പോളണ്ട് മൂസയുടെ കഥ സിനിമയാകുന്നു.

കുഞ്ഞോൻ എന്നാണ് സിനിമയുടെ പേര്. മൂസയെ മാതാപിതാക്കൾ ചെറുപ്പത്തിൽ വിളിച്ചു വന്നിരുന്ന പേരാണ് കുഞ്ഞോൻ എന്ന്. ഇന്നലെ ആയിരുന്നു ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ച്. നടൻ ആസിഫ് അലി, മലബാർ ഗോൾഡ് ഉടമ ഫൈസൽ മലബാറി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. നാടിൻറെ ആദരം മൂസയ്ക്ക് സമ്മാനിച്ചപ്പോൾ. മൂസയുടെ ജന്മനാടായ മലപ്പുറത്തെ വളാഞ്ചേരിക്കടുത്ത് 15 നിർധന കുടുംബങ്ങൾക്ക് അദ്ദേഹം വീട് വെച്ച് നൽകി എന്ന വാർത്തയും വേദിയിൽ ശ്രദ്ധേയമായി.