
മോഹൻലാലിന്റെ പാചക റെസിപ്പികൾ സോഷ്യൽമീഡിയിയൽ വൈറലായിട്ടിണ്ട്. ഇപ്പോഴിതാ താൻ രണ്ടര വർഷം ഗൃഹലക്ഷ്മി എന്ന മാസികയിൽ ഒരുപാട് പാചക കുറിപ്പുകൾ എഴുതിയിട്ടുണ്ടെന്ന് നടൻ പറയുന്നു. യൂണിടേസ്റ്റ് ഗോൾഡൻ നൈറ്റിന്റെ അവാർഡ് ഷോയിലായിരുന്നു നടന്റെ പ്രതികരണം.
‘ഒരു രണ്ടര വർഷം ഞാൻ ഗൃഹലക്ഷ്മിയിൽ ഒരുപാട് പാചക കുറിപ്പുകൾ എഴുതിയിട്ടുണ്ട്. നിങ്ങൾ ആരും ചിലപ്പോൾ അറിഞ്ഞിട്ടുണ്ടാകില്ലന്നും നടൻ പറയുന്നു.
താൻ ഏതെങ്കിലും വീട്ടിൽ പോയിട്ട് നല്ലൊരു ഭക്ഷണം കഴിച്ചാൽ, അത് തനിക്ക് ഇഷ്ടമായാൽ താൻ ആ ഭക്ഷണത്തെ പാകം ചെയ്ത അമ്മയോടോ അവിടുത്തെ ആളുകളോടോ പോയി ചോദിച്ചിട്ട് റെസിപ്പി എഴുതി എടുക്കാറുണ്ട്. ചിലപ്പോൾ അത് വീട്ടിൽ ഉണ്ടാക്കും, സക്സസ് ആയാൽ അത് കഴിഞ്ഞിട്ട് താൻ പബ്ലിഷ് ചെയ്യാറുമുണ്ട്. അപ്പോ തീർച്ചയായും നല്ല രസിപ്പികൾ കിട്ടിയാൽ വാങ്ങി തരൂ, തങ്ങളും കഴിക്കാമെന്നും മോഹൻലാൽ പറയുന്നു.











