തൃഷയുടെ വീട്ടിൽ നിന്നും വിജയ് പുറത്തറിങ്ങണം; പ്രതികരിച്ച് നടി

നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യ്ക്കും നടി തൃഷയ്ക്കും എതിരെ ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിയമപരമായ നിലപാട് വ്യക്തമാക്കി തൃഷ കൃഷ്ണൻ.

തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും തന്നെ സംബന്ധിക്കാത്ത വിഷയങ്ങളിലേക്ക് തന്റെ പേര് വലിച്ചിഴക്കരുതെന്നും താരം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ഉയർന്ന രാഷ്ട്രീയ പദവി വഹിക്കുന്ന ഒരാളിൽ നിന്ന് ഇത്രയും തരംതാഴ്ന്നതും അനുചിതവുമായ പരാമർശം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തൃഷയുടെ അഭിഭാഷകൻ പുറപ്പെടുവിച്ച ഔദ്യോഗിക കുറിപ്പിൽ പറയുന്നു. രാഷ്ട്രീയ ചായ്‌വുകളുടെ പേരിലല്ല, മറിച്ച് തന്റെ കലയിലൂടെയും പ്രകടനത്തിലൂടെയും മാത്രം അറിയപ്പെടാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് തൃഷ വ്യക്തമാക്കി.

വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണം. രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വിജയ് തൃഷയുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങണം. സ്വന്തം കുടുംബത്തെ നോക്കുകയും മുതിർന്നവർ പറയുന്നത്‌ കേൾക്കുകയും വേണം. തൃഷയെ വിട്ട് പുറത്തിറങ്ങിയാൽ മാത്രമേ എല്ലാം നടക്കൂ. കുടുംബവുമായി നല്ല ബന്ധം നിലനിർത്തണം. നല്ല നേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കണമെന്നും നൈനാർ പറഞ്ഞിരുന്നു.