എടാ പാപി, ഇത്രേം ഒരുങ്ങി വന്നപ്പോ പൂ കൊള്ളാമെന്നോ?; കീർത്തി സുരേഷ്

തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങാൻ നടി കീർത്തി സുരേഷ് ചുമപ്പ് പട്ടുസാരിയും പച്ച ബ്ലൗസും അതിനു മാച്ചിങ് ആയ ജുവൽ ആൻഡ് പേൾ ഓർണമെന്റ്സും ഇട്ട് അണിഞ്ഞൊരുങ്ങി അതിസുന്ദരിയായിട്ടാണ് എത്തിയത്.

മുടിയിൽ മനോഹരമായ പൂവും ചൂടിയിട്ടുണ്ടായിരുന്നു. ഒരുങ്ങിയിറങ്ങിയ കീർത്തിയെ കണ്ടതും ആരാധകൻ പറഞ്ഞ കമന്റ് നടിയിൽ പരിഭവം ഉണർത്തുന്നു. നല്ല ഭംഗിയുള്ള പൂവാണല്ലോ’എന്നായിരുന്നു ആരാധകന്റെ അഭിനന്ദനം.

ഇത് കേട്ടതും കീർത്തിക്ക് പരിഭവം അടക്കാനായില്ല. ‘എടാ പാപി, ഇത്രേം ഒരുങ്ങി വന്നപ്പോ പൂ കൊള്ളാമെന്നോ? എന്റെ ലുക്ക് എങ്ങനെയുണ്ടെന്ന് പറയെടാ! എന്നായി കീർത്തിയുടെ മറുപടി. താരത്തിന്റെ ഈ നിഷ്കളങ്കമായ പ്രതികരണവും ചിരിയും ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

പട്ടുസാരിയിലുള്ള കീർത്തിയുടെ പുത്തൻ ചിത്രങ്ങളും വീഡിയോകളും ഇൻസ്റ്റഗ്രാമിൽ തരംഗമായിക്കഴിഞ്ഞു…തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വൈകാരികമായ കുറിപ്പും നടി പങ്കിട്ടു..