നീയെന്താടാ ഇന്ന് പാത്രം കഴുകി വെക്കാത്തത്; ഭാര്യയെപ്പറ്റി വിശാഖ് നായർ

യുവ താരനിര ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ആനന്ദം. ഈ ചിത്രത്തിൽ കുപ്പി എന്ന കഥാപാത്രം ചെയ്തുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം നേടിയ നടനാണ് നടൻ വിശാഖ് നായർ. ആനന്ദത്തിനു ശേഷം നിരവധി മികച്ച അവസരങ്ങൾ ആണ് വിശാഖിനു ലഭിച്ചത്. ഓഫീസർ ഓൺ ഡ്യൂട്ടിയും ചത്ത പച്ച റിങ് ഓഫ് റൗഡിസുമെല്ലാം അതിൽപ്പെടും.

2022 ൽ ആയിരുന്നു വിശാഖിന്റെ വിവാഹം നടന്നത്. ജയപ്രിയ നായർ ആണ് വിശാഖിന്റെ ജീവിത സഖി. ജയപ്രിയ നായർ ആണ് വിശാഖിന്റെ ജീവിത സഖി. കല്യാണത്തിലോട്ട് താൻ റെഡിയായിരുന്നില്ലങ്കിലും മനസ്സിൽ ഒരു പ്ലാൻ ഉണ്ടായിരുന്നു. 30 വയസ്സിന് മുൻപ് കല്യാണം കഴിക്കണം എന്നുണ്ടായിരുന്നു എന്നും എന്നാൽ സിനിമയിൽ നിന്ന് അല്ലാത്ത ഒരാളെ വേണമെന്നൊരു ആഗ്രഹമുണ്ടായിരുന്നു എന്നാണ് വിശാഖ് പറയുന്നത്.

നമുക്കൊരു നോർമൽ സീൻ വേണം ലൈഫിൽ. എപ്പോഴും ഇങ്ങനെ ആക്ടറോ സ്റ്റാറോ ആയി നടക്കാൻ പറ്റില്ലല്ലോ. വീട്ടിൽ വരുമ്പോൾ നീയെന്താടാ ഇന്ന് പാത്രം കഴുകി വെക്കാത്തത് എന്ന് ചോദിക്കാൻ പറ്റുന്ന ഒരാൾ വേണം. അങ്ങനെ ഒരാളാണ് ജയ. പിന്നെ തന്റെ ഏറ്റവും വലിയ ഫാനും ഏറ്റവും വലിയ ക്രിട്ടിക്കും തന്റെ ഭാര്യയാണ്. അവൾ തന്റെ സ്റ്റൈലിസ്റ്റ് ആണ്, തന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, തന്റെ ലൗവർ ആണ്, തന്റെ ഭാര്യ ആണെന്നും ജയയെപ്പറ്റി വിശാഖ് പറയുന്നു.