കീഴ്വായു നിരീക്ഷിക്കണോ?; ഗ്യാസ് പ്രശ്നമുള്ളവർക്ക് ഹൈടെക് സ്മാര്‍ട്ട് അടിവസ്ത്രം വന്നിരിക്കുന്നു

അമേരിക്കയിലെ മേരിലാന്‍ഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞർ അധോവായുവിന്റെ അളവ് നിരീക്ഷിക്കുന്ന സ്മാര്‍ട്ട് അടിവസ്ത്രം വികസിപ്പിച്ചെടുത്തിരിക്കുന്നു.

ഒരു ചെറിയ ഉപകരണം സാധാരണ അടിവസ്ത്രങ്ങളില്‍ ഘടിപ്പിക്കുകയും ഇലക്ട്രോകെമിക്കല്‍ സെന്‍സറുകള്‍ ഉപയോഗിച്ച് കുടല്‍ വാതക ഉത്പാദനം തുടര്‍ച്ചയായി നിരീക്ഷിക്കുകയും ചെയ്യുന്നു. ഈ ഉപകരണം വഴി ഒരാൾ ദിവസം ശരാശരി 32 തവണയെങ്കിലും അധോവായു (Flatulence) പുറത്തുവിടുന്നുണ്ടെന്ന് കണ്ടെത്തി, ഇത് പഴയ കണക്കുകളേക്കാൾ (14 തവണ) ഇരട്ടിയോളമാണ്.

ഒരു ദിവസം കുറഞ്ഞത് നാല് മുതല്‍ ഉയര്‍ന്നത് 59 തവണ ഇത്തരത്തില്‍ വായു പുറന്തള്ളുന്ന പ്രവണത കണ്ടെത്തി. കുടലിലെ സൂക്ഷ്മജീവികൾ ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ ഗ്യാസ് കൃത്യമായി അളക്കാൻ ഈ സെൻസറുകൾ സഹായിക്കുന്നു.വായു ഉൽപാദനം കൂടുതലുള്ളവരെ ‘ഹൈഡ്രജൻ ഹൈപ്പർ പ്രൊഡ്യൂസേഴ്സ്’ എന്നും കുറഞ്ഞവരെ ‘സെൻ ഡൈജസ്റ്റേഴ്സ്’ എന്നും തരംതിരിക്കും.

ഇത് കുടലിന്റെ പ്രവർത്തനക്ഷമതയും ദഹന ആരോഗ്യവും തത്സമയം നിരീക്ഷിക്കുന്നു. അധോവായുവില്‍ സാധാരണയായി ഹൈഡ്രജന്‍, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, നൈട്രജന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ചില ആളുകളിൽ മീഥേന്‍ ഉദ്പാദിപ്പിക്കുന്നുണ്ടെന്നും കണ്ടെത്തി .

നേരത്തെയുള്ള പഠനങ്ങൾ ഓർമ്മക്കുറവ് കാരണം തെറ്റായ വിവരങ്ങളായിരുന്നു നൽകിയിരുന്നത്, എന്നാൽ ഈ സ്മാർട്ട് വസ്ത്രം ഉപയോഗിച്ച് നടത്തിയ പഠനത്തിൽ ചിലരിൽ ഒരു ദിവസം 59 തവണ വരെ അധോവായു പുറത്തുപോകുന്നതായി കണ്ടെത്തി.

ദഹനസംബന്ധമായ പ്രശ്നങ്ങൾ നേരിടുന്നവർക്കും ഡോക്ടർമാർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന ഈ ഉപകരണം മനുഷ്യശരീരത്തിലെ ഹൈഡ്രജൻ വാതകത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നു. സാധാരണ അടിവസ്ത്രത്തിൽ എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന ഈ ചെറിയ ഉപകരണം ഇലക്ട്രോകെമിക്കൽ സെൻസറുകൾ വഴിയാണ് പ്രവർത്തിക്കുന്നത്.