ഇൻസൽട്ട് ആയിട്ട് തോന്നരുത്; ബ്രഹ്മാനന്ദൻ സമ്മാനത്തുക തിരികെ നൽകി ഗായിക സുജാത

ഗായകൻ കെ പി ബ്രഹ്മാനന്ദൻ നമ്മെ വിട്ടു പോയിട്ട് ഇന്നലെ 22 വർഷമായി. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ 2026ലെ ബ്രാഹ്മാനന്ദൻ പുരസ്‍കാരം ലഭിച്ചത് ഗായിക സുജാതയ്ക്കായിരുന്നു.

തനിക്ക് കിട്ടിയ ശില്പവും പ്രശസ്തി പത്രവും സുജാത വീട്ടിൽ കൊണ്ട് പോയെങ്കിലും കിട്ടിയ സമ്മാനത്തുക അടുത്ത തവണത്തേയ്ക്കുള്ള അവാർഡ് ഷോയ്ക്ക് വേണ്ടി തന്റെ സംഭാവന എന്ന നിലയിൽ കണക്കാക്കണം എന്ന് പറഞ്ഞു കൊണ്ട് സുജാത സംഘാടകർക്ക് തിരികെ നൽകുകയായിരുന്നു.

ഒരു ഇൻസൽട്ട് ആയിട്ട് തോന്നരുതെന്നു കൂടി ഓർമിപ്പിച്ചു കൊണ്ടായിരുന്നു സുജാത ആ തുക ബ്രാഹ്മാനന്ദന്റെ മകനും ഗായകനുമായ രാകേഷിന്‌ കൈ മാറിയത്. സംവിധായകൻ കമൽ, ബിജിപാൽ, വിജയ് യേശുദാസ്, സയനോര ഫിലിപ്പ്, ദിവ്യ പിള്ള, രഞ്ജിനിജോസ്, രഞ്ജിനി ഹരിദാസ്, ശോഭ രവീന്ദ്രൻ തുടങ്ങിയവരും മറ്റ് നിരവധി ഗായകരും ഈ പരിപാടിയിൽ സന്നിഹിതരായിരുന്നു.