22 വർഷം മുന്നേ ആദ്യം ഇത് പുറത്തു വന്നത്; തൃഷയും വിജയും തമ്മിൽ പണ്ടേ ഉണ്ട് ബന്ധം

വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് ആരോപിച്ച് 27 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ആണ് നടൻ വിജയിൽ നിന്നും ഭാര്യ സംഗീത സ്വർണലിംഗം വിവാഹമോചനം തേടുന്നത്.

വിവാഹമോചന ഹർജിയിൽ നടിയുടെ പേര് പരാമർശിച്ചിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ പലരും ഇത് നടി തൃഷയാണെന്ന് അനുമാനിച്ചു. ഏകദേശം 22 വർഷങ്ങൾക്ക് മുൻപേ ആണ് വിജയ് തൃഷ ബന്ധം പ്രണയമെന്ന് ഗോസിപ്പ് ആദ്യം വരുന്നത്.

2004-ൽ ഗില്ലി എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതൽ.

പിന്നീട് 2008ന് ശേഷം, ഏകദേശം 15 വർഷത്തേക്ക് ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടില്ല. അതിന്റെ കാരണം ഇരുവരും തമ്മിലുള്ള അടുപ്പമാണെന്ന് പല ഗോസിപ്പുകളും വന്നു.

പിന്നീട് 2023-ൽ, ലിയോ എന്ന ചിത്രത്തിൽ ഇരുവരും വീണ്ടും ഒന്നിച്ചു. ഗോസിപ്പുകൾ വന്നെങ്കിലും വിജയ്യോ തൃഷയോ ഒരിക്കലും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നും നടത്തിയില്ല.