എപ്പോഴും എന്റെ പ്രിയപ്പെട്ട ആളായിരിക്കുന്നതിന് നന്ദി; തൃഷയുടെ ആൾ വിജയ്‌യോ?

നടനും തമിഴക വെട്രി കഴകം രാഷ്ട്രീയ പാർട്ടിയുടെ അധ്യക്ഷനുമായ വിജയ്‍ക്കെതിരെ ഭാര്യ സംഗീത വിവാഹ മോചനക്കേസ് ഫയല്‍ ചെയ്‍തിരിക്കുകയാണ്.

ഒരു പ്രമുഖ നടിയുമായി വിജയ്‍യുടെ ബന്ധമാണ് വിവാഹ മോചനത്തില്‍ എത്തിച്ചത് എന്നാണ് സംഗീതയുടെ ഹര്‍ജിയില്‍ പറയുന്നത്. ആ നടി തൃഷയാണെന്നാണ് അഭ്യൂഹം.

അതിനിടയില്‍ ഒരു വിവാഹ ചടങ്ങില്‍ ഒരേ കാറിൽ ഒരേ നിറത്തിലുള്ള വസ്‍ത്രങ്ങള്‍ ധരിച്ച് തൃഷയും വിജയ്‍യും ഒന്നിച്ചെത്തിയതിനു പിന്നാലെ.

ഇപ്പോഴിതാ തൃഷ ഇൻസ്റ്റാഗ്രാം പോസ്റ്റുമായി എത്തിയതാണ് ചര്‍ച്ചയാകുന്നത്. എപ്പോഴും എന്റെ പ്രിയപ്പെട്ട ആളുകളായിരിക്കുന്നതിന് നന്ദി എന്നാണ് തൃഷ ഇൻസ്റ്റാഗ്രാമില്‍ എഴുതിയിരിക്കുന്നത്. തന്റെ രണ്ട് ഫോട്ടോകളും ഇൻസ്റ്റാഗ്രാമില്‍ താരം പങ്കുവെച്ചിട്ടുണ്ട്.

വിജയ്‍യെ ഉദ്ദേശിച്ചാണ് തൃഷ എഴുതിയിരിക്കുന്നത് എന്നാണ് നടിയുടെ ആരാധകര്‍ വ്യാഖ്യാനിക്കുന്നത്. അല്ല പൊതുവായുള്ള ഒരു പ്രസ്‍താവനയാണ് എന്ന് മറ്റ് ഒരു കൂട്ടരും കമന്റുകളായി എഴുതിയിരിക്കുന്നു.