നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ല, തന്നെ ട്രോളുന്നവരോട് പൊട്ടിത്തെറിച്ച് ലക്ഷ്മിപ്രിയ

വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ പെരുമ്പാവൂരിലെ എൻ ഡി എ സ്ഥാനാർഥി ആയിരുന്ന നടി ലക്ഷ്മിപ്രിയ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന വിവരം സ്ഥിരീകരിക്കുന്നു.

മേൽവിലാസവുമായി ബന്ധപ്പെട്ട സാങ്കേതിക തകരാർ മൂലമാണ് പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതെന്ന് നടി വെളിപ്പെടുത്തുന്നു. അല്ലാതെ ഇതുവരെ വോട്ട് പോലും ചെയ്യാത്ത വ്യക്തിയല്ല താനെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.

പല ഊഹാപോഹങ്ങളും അഭ്യൂഹങ്ങളും വരുന്നുണ്ട്. ഞാന്‍ വോട്ടില്ലാത്ത ആളാണോ, വോട്ട് ഇതുവരെ ചെയ്യാത്ത ആളാണോ, ഇങ്ങനെ ഉള്ളൊരാളാണോ മത്സരത്തിന് ഇറങ്ങുന്നത് എന്നൊക്കെ പറഞ്ഞ് ഒരുപാട് കമന്‍റുകളും മെസേജുകളും വരുന്നുണ്ട്. വോട്ടില്ല എന്നത് ശരിയാണ്. 18 വയസ്സ് പൂർത്തിയായ കാലം മുതൽ ഇക്കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷൻ വരെ തൃക്കാക്കരയിൽ വോട്ട് ചെയ്ത ഒരു വ്യക്തിയാണ് തന്നനും ലക്ഷ്മി പറയുന്നു. ഒരു ടെക്നിക്കൽ എറർ കൊണ്ട് മാത്രമാണ് ഇങ്ങനെ സംഭവിച്ചത്. അത് പരിഹരിക്കുന്നതിന് ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും നമ്മൾ സ്വീകരിച്ചിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർക്കുന്നു.

പാർട്ടി റിസ്ക് എടുക്കാൻ തയ്യാറായിട്ടും താൻ സ്വയം പിന്മാറിയതാണെന്നും പ്രചാരണത്തിൽ സജീവമായി തുടരുമെന്നും നടി ലക്ഷ്മി പ്രിയ. മുൻ കോൺഗ്രസ് നേതാവ് ജിബി പാത്തിക്കലാണ് പെരുമ്പാവൂരിലെ പുതിയ ട്വിന്‍റി ട്വിന്‍റി സ്ഥാനാർത്ഥി.