
കേരളം നിയമസഭാ തെരഞ്ഞെടുപ്പിന്റെ തെരഞ്ഞെടുപ്പ് ചൂടിന്റെ ആവേശത്തിലാണ്. ബിഗ്‌ബോസ് ഫെയിം ആയ അഖിൽ മാരാരും റോബിൻ രാധാകൃഷ്ണനും തോറ്റ് കുത്തുപാളയെടുക്കും എന്നാണ് ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയുടെ പ്രവചനം.
2026ലെ നിയമസഭ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം. ബിഗ് ബോസ് താരങ്ങളും ഇലക്ഷന് പങ്കെടുക്കുകയാണ്. ട്വിന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥികളാണ് ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍. അഖില്‍ മാരാര്‍, റോബിൻ രാധാകൃഷ്ണൻ എന്നിവരാണ് നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന ബിഗ്‌ബോസ് താരങ്ങൾ. എൻ ഡി എ സീറ്റിൽ തൃക്കാക്കരയിൽ നിന്നാണ് അഖിൽ മാരാർ മത്സരിക്കുന്നത്. കുണ്ടറയിലെ എൻ ഡി എ സ്ഥാനാർത്ഥിയാണ് റോബിൻ രാധാകൃഷ്ണൻ.
രണ്ടുപേരും വിജയിക്കില്ല എന്നാണ് ആറാട്ടണ്ണൻ പറയുന്നത്. റോബിൻ രാധാകൃഷ്ണനെപ്പറ്റിയും അഖിൽ മാരാരെപ്പറ്റിയും പച്ചയ്ക്ക് കുറ്റം പറയുകയാണ് ആറാട്ടണ്ണൻ. റോബിൻ രാധാകൃഷ്ണൻ കേരളത്തിൽ എവിടെ ഇലക്ഷന് നിന്നാലും ജയിക്കാൻ സാധ്യത ഇല്ലെന്നും അയാൾ ഒരു പാഴ്വസ്തു ആണെന്നതുമാണ് സന്തോഷ് വർക്കിയുടെ നിരീക്ഷണം. അയാൾ ബിഗ്‌ബോസിൽ എങ്ങനെയോ പിടിച്ച് കേറിയതാണ്. അയാൾ ഡോക്ടർ ആണെന്നൊക്കെ പറയുന്നുണ്ട്. അത് ഏത് രീതിയിലാ ഡോക്ടർ എന്നറിയില്ലെന്നും സന്തോഷ് വർക്കി പറയുന്നു റോബിൻ രാധാകൃഷ്ണൻ എവിടെ ഇലക്ഷന് നിന്നാലും തോൽക്കും എന്ന് ഉറപ്പ് തന്നെയാണ് സന്തോഷ് വർക്കി പറയുന്നത്.
അതേസമയം അഖിൽ മാരാർ റോബിനേക്കാളും കുറച്ച് ബെറ്റർ ആണെന്നാണ് സന്തോഷ് വർക്കിയുടെ അഭിപ്രായം. അയാൾക്ക് കുറച്ച് വിവരം ഉണ്ട് പിന്നെ സംസാരിക്കുകയും ചെയ്യും. പക്ഷെ പുള്ളി മത്സരിക്കുന്നത് തൃക്കാക്കരയിലാണ്. യു ഡി എഫിന്റെ കരുത്തുറ്റ നേതാവ് അന്തരിച്ച പി ടി തോമസിന്റെ സ്ഥലമാണ്. അദ്ദേഹത്തിന്റെ ഭാര്യയും സിറ്റിംഗ് എം എൽ എയുമായ ഉമാ തോമസാണ് എതിർ സ്ഥാനാർഥി അതുകൊണ്ട് അതെന്നെ അഖിൽ മാരാർ അതുകൊണ്ട് തന്നെ എന്തായാലും തോൽക്കുമെന്ന് ഉറപ്പാണെന്നും ആറാട്ടണ്ണൻ പ്രവചിക്കുന്നു.
അതുപോലെ തന്നെ അഖിൽ മാരാരുടെ സിനിമ ഇറങ്ങി പൊളിഞ്ഞു പോയത് പോലെ തന്നെ അഖിൽ മാരാരും തൃക്കാക്കരയിൽ തോൽക്കും അതിനുള്ള സാധ്യത ഉണ്ടെന്നല്ല എന്തായാലും ഉറപ്പായും അഖിൽമാരാർ പൊട്ടിപ്പൊളിയും എന്നാണ് അഖിൽ മാരാർ പറയുന്നത്. ഒരു താത്വിക അവലോകനം എന്ന സിനിമ ആയിരുന്നു അഖിൽ മാരാർ സംവിധാനം ചെയ്‌ത സിനിമ. സിനിമ ബോക്സ് ഓഫിസിൽ മികച്ച വിജയം കാഴ്ച വെച്ചിരുന്നില്ല. ഇതിനെപ്പറ്റിയാണ് സന്തോഷ് വർക്കി സൂചിപ്പിക്കുന്നത്. രണ്ട് ബി ജെ പി സ്ഥാനാർത്ഥികളും തോറ്റ് തൊപ്പിയിടും എന്നാണ് ആറാട്ടണ്ണന്റെ പ്രവചനം.
അതേസമയം സന്തോഷ് വർക്കി ഇങ്ങനെയൊക്കെ ഇവരെപ്പറ്റി വിലയിരുത്തുന്നുണ്ടെങ്കിലും. അഖിലും റോബിലും വിജയിക്കും എം എൽ എമാർ ആകും എന്ന വലിയ ആത്മവിശ്വാസത്തിൽ തന്നെയാണ് മുന്നോട്ട് പോകുന്നത്. 100 ദിവസത്തെ ബിഗ് ബോസ് കണ്ട ആർക്കും തനിക്ക് വോട്ട് ചെയ്യാൻ തോന്നും എന്ന് അഖില്‍ മാരാർ കഴിഞ്ഞ ദിവസം പറയുകയുണ്ടായി. തന്നെക്കൊണ്ട് പറ്റുന്ന പോലെയൊക്കെ തൃക്കാക്കരയ്ക്ക് വേണ്ടി താൻ ചെയ്യും അവിടുത്തെ ജനങ്ങൾക്ക് വേണ്ടി താൻ നിലകൊള്ളും എന്നൊക്കെയാണ് അഖിൽ മാരാർ പറയുന്നത്.
അതേസമയം കുണ്ടറുടെ വ്യാവസായിക വികസനം ആണ് റോബിൻ രാധാകൃഷ്ണന്റെ ലക്‌ഷ്യം. കുണ്ടറയിലെ ജനങ്ങൾക്ക് തൊഴിൽ സാധ്യത വളർത്തുന്ന സാഹചര്യം ഉണ്ടാക്കി കുണ്ടറയെ ഒരു ഡിജിറ്റൽ കുന്ദ്രയാക്കി മറ്റും എന്നൊക്കെയാണ് റോബിൻ പറയുന്നത്.
പിന്നെ ഒരു കാര്യം എന്തെന്നാൽ ഈ പറയുന്നതൊക്കെ ഇവരെ കൊണ്ട് ചെയ്യാന്‍ കഴിയുമെന്ന ഉറപ്പ് ജനങ്ങള്‍ക്ക് ഉണ്ടെങ്കിലേ അവർ ആർക്കായാലും വോട്ട് ചെയ്യൂ. അതിനിയിപ്പോൾ ബിഗ് ബോസിൽ വോട്ട് ചെയ്ത ആളുകൾ വിജയിപ്പിച്ച ആളാണെങ്കിൽ പോലും അങ്ങയെ വരൂ. പിന്നെ ഈ സെലിബ്രെട്ടികളെയൊക്കെ ഇഷ്ടപ്പെട്ട് വോട്ട് ചെയ്യുന്ന ആള്‍ക്കാരുണ്ട്. അവര്‍ ജയിച്ചിട്ടുമുണ്ട്. ബിഗ്‌ബോസ് താരങ്ങളുടെ കാര്യത്തിൽ ഒന്നും പറയാന്‍ പറ്റില്ല. കാത്തിരുന്ന് കാണാം.











