
വീണാ നായർ, ലക്ഷ്മി പ്രിയ, അഖിൽ മാരാർ, പ്രോമി മാത്യൂസ് തുടങ്ങിയ സെലിബ്രിറ്റികളാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥി പട്ടികയിൽ ആദ്യം ഇടം പിടിച്ചത്.
പിന്നാലെ വോട്ടില്ലാത്തതിന്റെ പേരിൽ വീണയ്ക്കും ലക്ഷ്മിയ്ക്കും മത്സരത്തിൽ നിന്നും പിന്മാറേണ്ടി വന്നു. ഇക്കാര്യത്തിൽ പ്രതികരിക്കുകയാണ് തൃക്കാക്കര മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി അഖിൽ മാരാർ. വീണയുടെയും ലക്ഷ്മിപ്രിയയുടെയും കാര്യത്തിൽ സംഭവിച്ചത് സ്ഥാനാർത്ഥിയാക്കിയവരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയല്ലെന്ന് അഖിൽ പറയുന്നു.
നമ്മൾ ഒരാളെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച് അവരോട് സംസാരിക്കുമ്പോൾ സ്വാഭാവികമായും നമ്മൾ വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് ചോദിക്കും. പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ വോട്ടിങ്ങ് ലിസ്റ്റ് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ വോട്ടർ പട്ടികയാണെന്നും നിയമസഭാ തിരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെയാണെന്നുമുള്ള അറിവ് ഒരുപക്ഷേ ഇവർക്ക് ഇല്ലാതെ പോയിക്കാണുമെന്നും അഖിൽ മാരാർ പയുന്നു.











