
അഖിൽ മാരാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ മത്സരിക്കുന്ന പശ്ചാത്തലത്തിൽ പിഷാരടിക്കെതിരേ നടത്തിയ ആരോപണങ്ങളും അതിൽ പിഷാരടി പരിഹാസ രൂപേണ കൊടുത്ത മറുപടിയും ഏറെ ശ്രദ്ധനേടിയിരുന്നു .
ഇപ്പോൾ അഖിൽ മാരാരെ ഷിയാസ് കരീമും പരിഹസിച്ചിരിക്കുകയാണ് . അഖിൽ മാരാരുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ചുള്ള ചോദ്യത്തിന് ഷിയാസിന്റെ മറുപടി ….”അയാളുടെ കാലമല്ലേ. പിഷാരടി പറഞ്ഞ കാര്യത്തോട് നൂറ് ശതമാനം ഞാന്‍ യോജിക്കുന്നുണ്ട്. അതെല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ഞാന്‍ പുള്ളിയെ പറ്റി ഒന്നും പറയേണ്ട ആവശ്യമില്ല. മുന്നെ പറഞ്ഞ് പറഞ്ഞ് മടുത്ത കാര്യമാണ്.
ഞാന്‍ പറയുമ്പോള്‍ പുള്ളിക്ക് വല്ലാതെ റീച്ച് കിട്ടുകയാണ്. അതുകൊണ്ട് പറയേണ്ട ആവശ്യമില്ലല്ലോ. ബിഗ് ബോസ് മലയാളം സീസണ്‍ ഒന്നില്‍ പുള്ളി ഉണ്ടായിരുന്നെങ്കിലേ ഓടും കണ്ടം വഴി ഓടും. അഖിൽ മാരാറേ തൃക്കാക്കരയിലെ ഒരു മനുഷ്യനും അറിയില്ല. ബിഗ് ബോസ് ഈ ലോകത്തിലെ എല്ലാവരും കണ്ടുവെന്നാണ് പുള്ളിയുടെ വിചാരം”, എന്നായിരുന്നു ഷിയാസ് കരീമിന്റെ വാക്കുകൾ.
ട്വിൻ്റി ട്വിന്റി സ്ഥാനാർത്ഥിയായി തൃക്കാക്കരയിൽ മത്സരിക്കാനിറങ്ങിയപ്പോൾ ബിഗ്‌ബോസ് 100 ദിവസം കണ്ട ഏതൊരാളും തനിക് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.
സെലിബ്രിറ്റി എന്നതിനപ്പുറം പിഷാരടിക്കെന്താണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനുള്ള യോഗ്യത എന്ന് അഖിൽ മാരാർ ചോദിച്ചിരുന്നു . … ഇത് മാധ്യമങ്ങൾ പിഷാരടിയോട് ചോദിച്ചപ്പോൾ പിഷാരടി നൽകിയ മറുപടി “അഖിൽ തന്നെ ശ്രദ്ധിക്കുന്നത് പോലെ താൻ അദ്ദേഹത്തെ ശ്രദ്ധിക്കുന്നില്ലെന്നും അതിനൊന്നും സമയമില്ലെന്നും മാത്രമല്ല തന്നെക്കുറിച്ച് എന്തെകിലും മോശമോ കുറ്റമോ അഖിൽ പറഞ്ഞാലും ചിലപ്പോൾ ഒരാഴ്ച കഴിയുമ്പോൾ പിഷാരടി മഹാനാണെന്ന് അഖിൽ തന്നെ പറയുമെന്നും അതുകൊണ്ട് ഒരു രണ്ട് മൂന്ന് കൊല്ലം പരീക്ഷണത്തിലിട്ട ശേഷം അദ്ദേഹം ഒരു പ്രസ്താവനയിൽ ഉറച്ചു നിൽക്കുകയാണെങ്കിൽ അദ്ദേഹത്തിന് മറുപടി കൊടുക്കാമെന്നും” പിഷാരടി പരിഹസ രൂപേണ പറഞ്ഞിരുന്നു .











