ബിജെപിക്കാരാണെന്ന് പറഞ്ഞതിന് ശേഷം സിനിമയില്ല; ഒരു നടിയുമുണ്ട്, നടൻ നന്ദു

ബിജെപിക്കാര്‍ ആണെന്ന് പറഞ്ഞതിന് ശേഷം സിനിമയില്‍ തുടര്‍ന്ന് വര്‍ക്കുകള്‍ ലഭിച്ചില്ലെന്ന് പരാതി പറഞ്ഞ അഭിനേതാക്കള്‍ ഉണ്ടെന്ന് നടന്‍ നന്ദു വെളിപ്പെടുത്തുന്നു.

അത് ഇത് കാരണമാണോ എന്നുള്ളത് തനിക്കറിയില്ല. ഏതോ ഒരു നടിയെപ്പറ്റിയൊക്കെ ഈയിടയ്ക്ക് ഇങ്ങനെ പറഞ്ഞിരുന്നു. അവര്‍ ഒരു ബിജെപിക്കാരി ആണെന്ന് പബ്ലിക് ആയി പറഞ്ഞത് കാരണം പിന്നെ അവര്‍ക്ക് വര്‍ക്ക് കിട്ടിയില്ല എന്ന് പറഞ്ഞെന്ന് സോഷ്യല്‍ മീഡിയയില്‍ കത്തിച്ച് വിടുന്നുണ്ടെന്നാണ് നന്ദു പറയുന്നത്.

സിനിമാ മേഖലയില്‍ ബിജെപിക്ക് സ്വീകാര്യത കിട്ടിയതു പോലെ തോന്നുന്നുണ്ടോ എന്ന ചോദ്യത്തിനുള്ള പ്രതികരണത്തിലാണ് അദ്ദേഹം ഈ ഉദാഹരണം ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ സ്വീകാര്യത കിട്ടിയതായി തോന്നുന്നില്ലെന്നാണ് നന്ദുവിന്റെ അഭിപ്രായം.

അതേസമയം സ്വന്തം രാഷ്ട്രീയ ചായ്‍വ് പരസ്യമാക്കാന്‍ ആഗ്രഹിക്കാത്ത ആളാണ് താനെന്നും നന്ദു കൂട്ടിച്ചേർക്കുന്നു.