
2024 ല്‍ പുറത്തിറങ്ങിയ വാഴ: ബയോപിക് ഓഫ് എ ബില്യണ്‍ ബോയ്സ് എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ വാഴ 2: ബയോപിക് ഓഫ് എ ബില്യണ്‍ ബ്രോസ് ഇന്ന് മുതൽ തിയേറ്ററുകളിൽ എത്തി. വൻ അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും കിട്ടുന്നത്. ഹ്യൂമറും ഇമോഷനും എല്ലാം ചേർന്ന മികച്ചൊരു എന്റെർറ്റൈനെർ തെന്നെയാണ് വാഴ 2 എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
റിലീസ് ഡേ തന്നെ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രം കാണാൻ സിനിമയിൽ അഭിനയിച്ച യുവ താരങ്ങളും തിയേറ്ററിൽ എത്തിയിരുന്നു.
നവാഗതനായ സവിൻ എസ് എ ആണ് ചിത്രത്തിന്‍റെ സംവിധാനം. ചിത്രത്തിൽ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങളോടൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം, ബിജു കുട്ടൻ, രവീന്ദ്രൻ തുടങ്ങിയ പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.











